ദേശീയം

ദുരന്തനിമിഷം ഇങ്ങനെ; മോര്‍ബി പാലം തകര്‍ന്നുവീഴുന്ന ദൃശ്യങ്ങള്‍ പുറത്ത്

സമകാലിക മലയാളം ഡെസ്ക്


അഹമ്മദാബാദ്: ഗുജറാത്തിലെ മോര്‍ബി പാലം തകര്‍ന്നുവീഴുന്നതിന് തൊട്ടുമുന്‍പുള്ള ദൃശ്യം പുറത്ത്. വിനോദസഞ്ചാരത്തിനെത്തിയ ആളുകളിലാരോ പകര്‍ത്തിയ വീഡിയോ ആണിത്. പാലത്തില്‍ നിന്ന് ഒരുകൂട്ടം ആളുകള്‍ വീഡിയോ പകര്‍ത്തുന്നതിനിടെ പാലം തകര്‍ന്നുവീഴുന്നത് ദൃശ്യങ്ങളില്‍ കാണാം.

തൂക്കുപാലത്തില്‍ കയറാവുന്നതിലധികം ആളുകള്‍ കയറിയതിനെ തുടര്‍ന്നാണ് പാലം തകരാന്‍ ഇടയാക്കിയതെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്. അതേസമയം, തൂക്കുപാലം തകര്‍ന്നു നദിയില്‍ പതിച്ച് മരിച്ചവരുടെ എണ്ണം 141 കടന്നു. നിരവധിപ്പേര്‍ക്കു പരുക്കേറ്റു. പരുക്കേറ്റവരില്‍ പലരുടെയും നില ഗുരുതരമാണ്. നദിയില്‍ കാണാതായവര്‍ക്കായുള്ള തിരച്ചില്‍ ഇപ്പോഴും തുടരുകയാണ്.

അഹമ്മദാബാദില്‍നിന്ന് 200 കിലോമീറ്റര്‍ അകലെയുള്ള വിനോദസഞ്ചാര കേന്ദ്രമായ ഇവിടെയെത്തിയ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ ഇരുനൂറിലേറെ പേരാണു നദിയില്‍ പതിച്ചത്. ഞായറാഴ്ച വൈകിട്ട് ആറരയോടെയാണ് അപകടം.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജോസ് കെ മാണിയെ ഭരണ പരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാനാക്കും?; രാജ്യസഭ സീറ്റില്‍ എല്‍ഡിഎഫില്‍ ചര്‍ച്ചകള്‍ സജീവം

തൃശൂരില്‍ കടന്നല്‍ കുത്തേറ്റ് പ്ലസ് ടു വിദ്യാര്‍ഥി മരിച്ചു

അര്‍ബുദത്തിന് കാരണമായേക്കാവുന്ന രാസവസ്തു; രണ്ട് ഇന്ത്യന്‍ ബ്രാന്‍ഡുകളുടെ ഇറക്കുമതി നിരോധിച്ച് നേപ്പാള്‍

നിശബ്‌ദ കൊലയാളിയെ തിരിച്ചറിയാം; ലോകത്ത് ഉയർന്ന രക്തസമ്മർദ്ദം മൂലം പ്രതിവർഷം മരിക്കുന്നത് 7.5 ദശലക്ഷം ആളുകൾ

ഇന്ത്യക്ക് ബംഗ്ലാദേശ് എതിരാളി; പരിശീലന മത്സരം കളിക്കാതെ ഇംഗ്ലണ്ടും പാകിസ്ഥാനും