ദേശീയം

അമിതവേഗതയില്‍ വന്ന കാര്‍ മൂന്ന് വാഹനങ്ങളെ ഇടിച്ചുതെറിപ്പിച്ചു; ഗായകന്‍ അപകടത്തില്‍ മരിച്ചു

സമകാലിക മലയാളം ഡെസ്ക്

ചണ്ഡീഗഡ്: പഞ്ചാബി ഗായകന്‍ നിര്‍വൈര്‍ സിംഗ് ഓസ്‌ട്രേലിയയില്‍ വാഹനാപകടത്തില്‍ മരിച്ചു. മെല്‍ബണിന് സമീപം മൂന്ന് വാഹനങ്ങള്‍ തമ്മില്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തിലാണ് 42കാരന്‍ മരിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.

ചൊവ്വാഴ്ച വൈകീട്ട് മൂന്ന് മണിക്കാണ് സംഭവം. അമിത വേഗതയില്‍ വന്ന കിയ സെഡാന്‍ കാറാണ് അപകടത്തിന് കാരണമെന്ന് പൊലീസ് പറയുന്നു. സംഭവത്തില്‍ 23കാരനായ കിയ ഡ്രൈവറെ അറസ്റ്റ് ചെയ്തു.

ജോലി സ്ഥലത്തേയ്ക്ക് പോകുന്ന സമയത്താണ് നിര്‍വൈര്‍ സിങ്ങിനെ വാഹനം ഇടിച്ചത്. നിയന്ത്രണം വിട്ട കിയ ആദ്യം രണ്ടു വാഹനങ്ങളെ ഇടിച്ചുതെറിപ്പിച്ചു. പിന്നാലെ കിയ തൊട്ടരികില്‍ ഉണ്ടായിരുന്ന ജീപ്പില്‍ ഇടിച്ചുണ്ടായ അപകടമാണ് മരണത്തിന് കാരണം. ഈ സമയത്ത് ഈ ദിശയില്‍ വരികയായിരുന്നു ഗായകന്‍.

ഒന്‍പത് വര്‍ഷം മുന്‍പാണ് പഞ്ചാബി ഗായകന്‍ ഓസ്‌ട്രേലിയയില്‍ എത്തിയത്. സോഷ്യല്‍മീഡിയയില്‍ അടക്കം ഗായകന് നിരവധി ഫോളോവേഴ്‌സാണ് ഉള്ളത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്‌. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കേരള തീരത്ത് റെഡ് അലർട്ട്; ഉയർന്ന തിരമാലകൾക്ക് സാധ്യത

കേളപ്പനില്‍ നിന്നുള്ള നാട്ടുവഴികള്‍

ജാതീയ അധിക്ഷേപം; സത്യഭാമയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ സര്‍ക്കാര്‍ വിശദീകരണം തേടി

'റിങ്കുവിനെ ഒഴിവാക്കാന്‍ വ്യക്തമായ കാരണമുണ്ട്... ' മുന്‍ ഓസീസ് താരം പറയുന്നു

ഗൂഢാലോചനയാണ്, ലൈംഗികാരോപണം തെരഞ്ഞെടുപ്പ് തന്ത്രങ്ങളുടെ ഭാഗം: ബംഗാള്‍ ഗവര്‍ണര്‍ ആനന്ദബോസ്