ദേശീയം

'ചായ കുടിക്കാനായി 100 രൂപയുടെ പേടിഎം ഇടപാട്'; ആറു കോടിയുടെ കവര്‍ച്ചയില്‍ പ്രതികള്‍ വലയില്‍, സംഭവം ഇങ്ങനെ 

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി:  ആറു കോടിയുടെ സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്ന കേസില്‍ മൂന്ന് പേര്‍ അറസ്റ്റില്‍. ചായ കുടിക്കാനായി നടത്തിയ പേടിഎം ഇടപാടാണ് പൊലീസിന് തുമ്പായത്. ഇതിന്റെ അടിസ്ഥാനത്തില്‍ പ്രതികളുടെ സ്വദേശം കണ്ടെത്തിയാണ് മൂവരെയും പിടികൂടിയത്.

ഡല്‍ഹി പഹര്‍ഗഞ്ച് മേഖലയിലാണ് സംഭവം. രണ്ടുപേരുടെ മുഖത്ത് മുളകുപൊടി വിതറിയാണ് സംഘം കവര്‍ച്ച നടത്തിയത്. ഒരാള്‍ പൊലീസ് വേഷം ധരിച്ചെത്തി ഇരുവരെയും തടഞ്ഞുനിര്‍ത്തി. ഈസമയത്ത് കവര്‍ച്ചാസംഘത്തിലെ രണ്ടുപേര്‍ കൂടി ചേര്‍ന്നാണ് കവര്‍ച്ച നടത്തിയതെന്ന് പൊലീസ് പറയുന്നു.

പാര്‍സലുമായി പോകുമ്പോള്‍ ഡെലിവറി ജീവനക്കാരായി ജോലി ചെയ്യുന്ന രണ്ടുപേരെയാണ് സംഘം തടഞ്ഞുനിര്‍ത്തിയത്. മുളകുപൊടി കണ്ണില്‍ എറിഞ്ഞശേഷം ബാഗ് തരാന്‍ ഭീഷണിപ്പെടുത്തി. ബാഗ് തന്നില്ലായെങ്കില്‍ കൊല്ലുമെന്ന് സംഘം ഭീഷണിപ്പെടുത്തിയതായി ഡെലിവറി ജീവനക്കാര്‍ പറയുന്നു. 

പ്രതികളെ പിടികൂടാന്‍ 700 സിസിടിവി ദൃശ്യങ്ങളാണ് പരിശോധിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ പ്രതികള്‍ ക്യാബ് വിളിച്ചുപോയതായി കണ്ടെത്തി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ചായ കുടിക്കാനായി പേടിഎം വഴി 100 രൂപ ഡ്രൈവര്‍ക്ക് കൈമാറിയതായി കണ്ടെത്തിയത്. ഇതിലൂടെയാണ് പ്രതികളുടെ സ്വദേശം തിരിച്ചറിഞ്ഞതെന്നും പൊലീസ് പറയുന്നു. തെക്കുപടിഞ്ഞാറന്‍ ഡല്‍ഹി നിവാസികളാണ് പ്രതികളെന്ന് തിരിച്ചറിഞ്ഞ പൊലീസ് ഇവരെ രാജസ്ഥാനില്‍ നിന്നാണ് പിടികൂടിയത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്‌. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അന്വേഷണവുമായി സഹകരിക്കരുത്'; ബംഗാള്‍ രാജ്ഭവന്‍ ജീവനക്കാരോട് ഗവര്‍ണര്‍

രാജകീയം, അതിസുന്ദരിയായി ചക്കി: താരപുത്രിയുടെ ആറ് വെഡ്ഡിങ് ലുക്കുകൾ

എസ് രാജേന്ദ്രനെ സന്ദര്‍ശിച്ച് ബിജെപി നേതാക്കള്‍; 'സന്ദര്‍ശനത്തില്‍ രാഷ്ട്രീയമില്ല'

13 ദിവസത്തെ കാത്തിരിപ്പ്; ദുബായില്‍ മരിച്ച പ്രവാസിയുടെ മൃതദേഹം വിട്ടുനല്‍കി

'അതെ, ഞാനൊരു പെണ്‍കുട്ടിയാണ്'; ഛത്തീസ്ഗഡിലെ കോണ്‍ഗ്രസ് നേതാവ് രാധിക ഖേര രാജിവെച്ചു