ദേശീയം

ട്വിറ്ററും കമ്പ്യൂട്ടറുമല്ല; കോണ്‍ഗ്രസിനെ വളര്‍ത്തിയത് ഞങ്ങളുടെ രക്തം: കശ്മീരില്‍ ഗുലാം നബി ആസാദിന്റെ റാലി

സമകാലിക മലയാളം ഡെസ്ക്



ശ്രീനഗര്‍: ജമ്മു കശ്മീരിലെ ആദ്യ പൊതു സമ്മേളനത്തില്‍ കോണ്‍ഗ്രസ് നേതൃത്വത്തെ രൂക്ഷമായി വിമര്‍ശിച്ച് ഗുലാം നബി ആസാദ്. ട്വിറ്റര്‍ കൊണ്ടോ കമ്പ്യൂട്ടര്‍ കൊണ്ടോ അല്ല, രക്തം നല്‍കിയാണ് തങ്ങള്‍ കോണ്‍ഗ്രസിനെ വളര്‍ത്തിയതെന്ന് അദ്ദേഹം പറഞ്ഞു. 

ചിലര്‍ തങ്ങളെ കുറ്റപ്പെടുത്താന്‍ ശ്രമിക്കുന്നു. എന്നാല്‍ അവരുടെ സ്വാധീനം ട്വിറ്ററിലും കമ്പ്യൂട്ടറിലും മാത്രമാണ്. അതുകൊണ്ടാണ് സാധാരണക്കാരുടെ ഇടയില്‍ കോണ്‍ഗ്രസിനെ കാണാത്തതെന്നും ആസാദ് പറഞ്ഞു. 

തന്റെ പാര്‍ട്ടിയുടെ പേരും കൊടിയും ഏതെന്ന് ജമ്മു കാശ്മീരിലെ ജനങ്ങള്‍ തീരുമാനിക്കും. എല്ലാവര്‍ക്കും മനസിലാകുന്ന ഹിന്ദുസ്ഥാനി പേര് പാര്‍ട്ടിക്ക് നല്‍കും എന്നും ആസാദ് പ്രഖ്യാപിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്‌. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മഴ കനക്കും, ഇടി മിന്നൽ സാധ്യത; ആറ് ജില്ലകളിൽ യെല്ലോ

പന്തീരങ്കാവ് ​ഗാർഹിക പീഡനം; പ്രതി രാ​ഹുൽ ജർമനിയിലേക്ക് കടന്നു; ലുക്കൗട്ട് സർക്കുലർ

കെഎസ്ആർടിസി ഡ്രൈവര്‍ തർക്കം; മേയർ ആര്യ രാജേന്ദ്രന്റെ രഹസ്യ മൊഴിയെടുക്കും

നവജാതശിശുവിനെ കൊലപ്പെടുത്തി ഫ്ലാറ്റിൽ നിന്ന് വലിച്ചെറിഞ്ഞ സംഭവം; യുവതിയുടെ സുഹൃത്തിനെതിരെ ബലാത്സം​ഗത്തിന് കേസ്

കാണാതായിട്ട് ഒരാഴ്ച, മക്കൾ തിരക്കിയില്ല; വയോധിക വീടിന് സമീപം മരിച്ച നിലയിൽ, മൃതദേഹം നായകൾ ഭക്ഷിച്ചു