ദേശീയം

വിദൂര, ഓണ്‍ലൈന്‍ ബിരുദവും റെഗുലറിന് തത്തുല്യം; യുജിസി 

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: അംഗീകൃത സ്ഥാപനങ്ങളില്‍ നിന്ന് വിദൂര, ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിലൂടെ നേടുന്ന ഡിഗ്രിയെ റെഗുലറിന് തത്തുല്യമായി കണക്കാക്കുമെന്ന് യുജിസി. ബിരുദ, ബിരുദാനന്തര കോഴ്‌സുകള്‍ക്കും പോസ്റ്റ് ഗ്രാജ്യുവേറ്റ് ഡിപ്ലോമ കോഴ്‌സുകള്‍ക്കും ഇത് ബാധകമാണ്.

യുജിസി ചട്ടങ്ങള്‍ അനുസരിച്ച് വിദൂര, ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിലൂടെ നേടുന്ന ബിരുദ, ബിരുദാനന്തര കോഴ്‌സുകളെയും ഉയര്‍ന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്ന് സമാനമായ രീതിയിലുള്ള വിദ്യാഭ്യാസത്തിലൂടെ നേടുന്ന പോസ്റ്റ് ഗ്രാജ്യുവേറ്റ് ഡിപ്ലോമ കോഴ്‌സുകളെയും റെഗുലര്‍ കോഴ്‌സിന് സമാനമായി കണക്കാക്കുമെന്ന് യുജിസി സെക്രട്ടറി രജനീഷ് ജെയ്ന്‍ അറിയിച്ചു. വിദൂര, ഓണ്‍ലൈന്‍ വിദ്യാഭ്യാസം സംബന്ധിച്ച യുജിസിയുടെ 22-ാം നിയമം അനുസരിച്ചാണ് തീരുമാനമെടുത്തതെന്നും രജനീഷ് ജെയ്ന്‍ വ്യക്തമാക്കി.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്‌. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണം; ഡ്രൈവിങ് സ്കൂൾ ഉടമകളുടെ സംഘടനകളുമായി ഇന്ന് മന്ത്രിയുടെ ചർച്ച

പൂരനും അര്‍ഷദും തകര്‍ത്താടിയിട്ടും ജയിക്കാനായില്ല; ലഖ്‌നൗവിനെ തോല്‍പ്പിച്ച് ഡല്‍ഹി

നവവധുവിനെ മര്‍ദിച്ച രാഹുലിനെതിരെ വധശ്രമത്തിന് കേസ്; അറസ്റ്റ് ഉടന്‍

കള്ളാ, നീ കവര്‍ന്നത് സ്വപനം കൂടിയാണ്...; കാനഡയില്‍ ജോലിക്ക് പോകാന്‍ യുവതി സൂക്ഷിച്ച രണ്ടരലക്ഷം മോഷണം പോയി

നാടന്‍ പാട്ട് കലാകാരിയായ കോളജ് വിദ്യാര്‍ഥിനി വീട്ടില്‍ മരിച്ച നിലയില്‍