ദേശീയം

സഹപ്രവര്‍ത്തകന്‍ മലദ്വാരത്തിലൂടെ കാറ്റടിച്ചു കയറ്റി; മില്‍ തൊഴിലാളിക്ക് ദാരുണാന്ത്യം

സമകാലിക മലയാളം ഡെസ്ക്

ഭോപ്പാല്‍: മധ്യപ്രദേശില്‍ സഹപ്രവര്‍ത്തകന്‍ മലദ്വാരത്തിലൂടെ കാറ്റടിച്ച് കയറ്റിയതിനെ തുടര്‍ന്ന് മില്‍ തൊഴിലാളി മരിച്ചു. ധാന്യപ്പൊടി കളഞ്ഞ് നിലം വൃത്തിയാക്കാന്‍ ഉപയോഗിക്കുന്ന എയര്‍ കംപ്രസര്‍ ഉപയോഗിച്ചാണ് തൊഴിലാളിയുടെ മലദ്വാരത്തിലൂടെ സഹപ്രവര്‍ത്തകന്‍  കാറ്റടിച്ച് കയറ്റിയത്. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ചികിത്സയിലിരിക്കേ ആരോഗ്യനില വഷളായതിനെ തുടര്‍ന്നാണ് അന്ത്യം.

സത്‌ന ജില്ലയില്‍ ധാന്യം പൊടിച്ചു കൊടുക്കുന്ന മില്ലിലാണ് സംഭവം. ലല്ലു സിങ്ങാണ് മരിച്ചത്. എയര്‍ കംപ്രസര്‍ ഉപയോഗിച്ച് നിലത്തെ പൊടി കളയുകയായിരുന്നു ലല്ലു. തന്നെ സഹായിക്കാന്‍ സഹപ്രവര്‍ത്തകനായ ഗബ്ബാര്‍ കൊലിനോട് ലല്ലു ആവശ്യപ്പെട്ടു. ഇതിന്റെ ഭാഗമായി കംപ്രസര്‍ ഗബ്ബാറിന് കൈമാറി.

അതിനിടെ മറ്റൊരു സഹപ്രവര്‍ത്തകന്‍ സുനില്‍ അവിടെ വരികയും ലല്ലുവുമായി സംസാരിക്കാന്‍ തുടങ്ങി. ഈ സമയത്താണ് ലല്ലുവിന്റെ പിന്നില്‍ എയര്‍ കംപ്രസര്‍ വച്ച് മലദ്വാരത്തിലൂടെ കാറ്റടിച്ച് കയറ്റിയത്. ഉടന്‍ തന്നെ കുഴഞ്ഞുവീണ ലല്ലുവിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ചികിത്സയിലിരിക്കേ ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് മരണം സംഭവിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്‌. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നിർണായകമായത് ഡിഎൻഎ ഫലം; അപൂര്‍വങ്ങളില്‍ അത്യപൂര്‍വമെന്ന് ഹൈക്കോടതി

'തെറിച്ചു നിൽക്കണം, ഒരു മാതിരി ചത്ത പോലെ ആയിപ്പോകരുത്'; വൈറലായി എമ്പുരാൻ ലൊക്കേഷൻ വീഡിയോ

'ഇതൊക്കെ നിസാരം'; പാമ്പിനെ ഒറ്റയടിക്ക് വിഴുങ്ങി മൂങ്ങ- വൈറല്‍ വീഡിയോ

'പൊളിയല്ലേ? രസമല്ലേ ഈ വരവ്?'; ആര്‍സിബിയുടെ പ്ലേ ഓഫ് പ്രവേശനത്തില്‍ ഡു പ്ലെസി

സൗദിയുടെ ചിന്തയും മുഖവും മാറുന്നു, റോക്ക് ബാന്‍ഡുമായി സ്ത്രീകള്‍