ദേശീയം

വേദിയില്‍ തള്ളിക്കയറി വന്നു, മൈക്ക് പിടിച്ച് തിരിച്ചു; അസം മുഖ്യമന്ത്രിയുടെ ഹൈദരാബാദ് സന്ദര്‍ശനത്തിനിടെ സുരക്ഷാ വീഴ്ച- വീഡിയോ 

സമകാലിക മലയാളം ഡെസ്ക്

ഹൈദരാബാദ്: അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വാ ശര്‍മ്മയുടെ ഹൈദരാബാദ് സന്ദര്‍ശനത്തിനിടെ സുരക്ഷാ വീഴ്ച. റാലിയില്‍ പങ്കെടുത്ത് ഹിമന്ത ഉള്‍പ്പെടെയുള്ള ബി ജെ പി നേതാക്കള്‍ വേദിയില്‍ നില്‍ക്കുന്നതിനിടെ, ടി ആര്‍ എസിന്റെ ഷാള്‍ ധരിച്ചെത്തിയ ആള്‍ പ്രതിഷേധിക്കുകയായിരുന്നു.  ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായാണ് പ്രചരിക്കുന്നത്.

ഹിമന്തയ്ക്ക് സമീപത്ത് നിന്ന് സംസാരിക്കുന്ന നേതാവിനടുത്തെത്തി ഇയാള്‍ മൈക്ക് തിരിക്കുന്നതാണ് വീഡിയോയില്‍ ഉള്ളത്. അസം മുഖ്യമന്ത്രിക്ക് നേരെ മൈക്ക് തിരിച്ച ശേഷം പെട്ടെന്ന് തന്നെ ഹിമന്തയ്ക്ക് എതിരെ തിരിഞ്ഞ് എന്തോ സംസാരിക്കുന്നത് വീഡിയോയില്‍ കാണാം. ഈസമയത്ത് യാതൊരുവിധ പരിഭ്രാന്തിയുമില്ലാതെ, അക്ഷോഭ്യനായാണ് അസം മുഖ്യമന്ത്രിയെ കണ്ടത്.

ഉടന്‍ തന്റെ നേതാക്കള്‍ ഇടപെട്ട് ഇയാളെ സ്റ്റേജില്‍ നിന്ന് ഇറക്കിവിട്ടു. ഈസമയത്ത് ഹിമന്ത ചിരിക്കുന്നതും വീഡിയോയില്‍ കാണാം. ഹൈദരാബാദില്‍ ഗണേശോത്സവത്തിന് എത്തിയതായിരുന്നു ഹിമന്ത. രാവിലെ സ്ഥലത്തെ പ്രധാന ക്ഷേത്രം സന്ദര്‍ശിച്ച ഹിമന്ത മുഖ്യമന്ത്രി ചന്ദ്രശേഖര്‍ റാവുവിനെതിരെ രൂക്ഷവിമര്‍ശനം ഉയര്‍ത്തിയിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്‌. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മാസപ്പടി കേസിൽ മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ അന്വേഷണമില്ല; മാത്യു കുഴൽനാടന്റെ ഹർജി തള്ളി

45ാം വിവാഹവാർഷികം ആഘോഷിച്ച് മമ്മൂട്ടിയും സുൽഫത്തും; ആശംസകളുമായി ദുൽഖർ

പത്താംക്ലാസില്‍ 99.47 ശതമാനം വിജയം; ഐസിഎസ് ഇ, ഐഎസ് സി പരീക്ഷാ ഫലം പ്രഖ്യാപിച്ചു

'അമിതാഭ് ബച്ചന്‍ കഴിഞ്ഞാല്‍ ആളുകള്‍ ഏറ്റവും സ്‌നേഹിക്കുന്നത് എന്നെ': കങ്കണ റണാവത്ത്

'ആ തീരുമാനം തെറ്റ്, ടീമിന് ഗുണം ചെയ്യില്ല'; ധോനി കൂടുതല്‍ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്ന് പഠാന്‍