ദേശീയം

ഗോവയില്‍ മുന്‍മുഖ്യമന്ത്രി അടക്കം 8 എംഎല്‍എമാര്‍ ബിജെപിയില്‍; 'കോണ്‍ഗ്രസ് ഛോഡോ' യാത്രയ്ക്ക് തുടക്കമായെന്ന് മുഖ്യമന്ത്രി

സമകാലിക മലയാളം ഡെസ്ക്

പനാജി: ഗോവയില്‍ കോണ്‍ഗ്രസിന് ശക്തമായ തിരിച്ചടിയായി എട്ട് എംഎല്‍എമാര്‍ ബിജെപിയില്‍ ചേര്‍ന്നു. മുന്‍ മുഖ്യമന്ത്രി ദിഗംബര്‍ കാമത്ത്, പ്രതിപക്ഷ നേതാവ് മൈക്കല്‍ ലോംബോ അടക്കമുള്ള എംഎല്‍എമാരാണ് ബിജെപിയില്‍ ചേര്‍ന്നത്. മുഖ്യമന്ത്രി പ്രമോദ് സാവന്ത് കൂറുമാറി എത്തിയ എംഎല്‍എമാരെ പാര്‍ട്ടിയിലേക്ക് സ്വീകരിച്ചു. 

രാഹുല്‍ ഗാന്ധി 'ഭാരത് ജോഡോ യാത്ര' നടത്തുമ്പോള്‍, രാജ്യത്ത് 'കോണ്‍ഗ്രസ് ഛോഡോ യാത്ര'യ്ക്ക് തുടക്കമായെന്ന് മുഖ്യമന്ത്രി പ്രമോദ് സാവന്ത് പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടേയും മുഖ്യമന്ത്രി പ്രമോദ് സാവന്തിന്റേയും കരങ്ങള്‍ക്ക് കരുത്തു പകരുക ലക്ഷ്യമിട്ടാണ് തങ്ങള്‍ ബിജെപിയില്‍ ചേരുന്നതെന്ന് മൈക്കല്‍ ലോബോ പറഞ്ഞു. 

കോണ്‍ഗ്രസ് നിയമസഭാകക്ഷിയോഗത്തില്‍ മൂന്നില്‍ രണ്ടു ഭൂരിപക്ഷത്തോടെയാണ് ബിജെപിയില്‍ ലയിക്കാന്‍ തീരുമാനിച്ചത്. കോണ്‍ഗ്രസ് ഛോഡോ.. ബിജെപി കോ ജോഡോ എന്നും മൈക്കല്‍ ലോബോ ആവശ്യപ്പെട്ടു. ദിഗംബര്‍ കാമത്തിന് പുറമെ, മൈക്കല്‍ ലോബോ, ഡെലിലാ ലോബോ, രാജേഷ് ഫല്‍ദേശായി, കേദാര്‍ നായിക്, സങ്കല്‍പ് അമോങ്കര്‍, അലെക്‌സിയോ സെക്വേറ, റുഡോള്‍ഫ് ഫെര്‍ണാണ്ടസ് എന്നീ എംഎല്‍എമാരാണ് ബിജെപിയില്‍ ചേര്‍ന്നത്. 

ഇതോടെ 40 അംഗ ഗോവ നിയമസഭയില്‍ ബിജെപിയുടെ അംഗബലം 28 ആയി. നിയമസഭയില്‍ ബിജെപി സഖ്യത്തിന്റെ അംഗബലം 33 ആയും ഉയര്‍ന്നു. നിലവില്‍ 20 ബിജെപി എംഎല്‍എമാര്‍ക്ക് പുറമെ, രണ്ട് മഹാരാഷ്ട്രവാദി ഗോമന്തക് പാര്‍ട്ടി എംഎല്‍എമാരുടേയും മൂന്ന് സ്വതന്ത്രരുടേയും അടക്കം 25 എംഎല്‍എമാരുടെ പിന്തുണയാണ് പ്രമോദ് സാവന്ത് സര്‍ക്കാരിനുണ്ടായിരുന്നത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മലയാള സിനിമയുടെ 'സുകൃതം'; സംവിധായകന്‍ ഹരികുമാര്‍ അന്തരിച്ചു

എസ്എസ്എൽസി പരീക്ഷാ ഫലം മറ്റന്നാൾ; ഈ വെബ്സൈറ്റുകളിൽ റിസൽട്ട് അറിയാം

അപകടമുണ്ടായാല്‍ പൊലീസ് വരുന്നതുവരെ കാത്തു നില്‍ക്കണോ ?; അറിയേണ്ടതെല്ലാം

ഹാക്കര്‍മാര്‍ തട്ടിപ്പ് നടത്തിയേക്കാം; ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്ക് സുരക്ഷാ മുന്നറിയിപ്പ്

'കുഴല്‍നാടന്‍ ശല്യക്കാരനായ വ്യവഹാരി';ആരോപണം ഉന്നയിച്ചവര്‍ മാപ്പുപറയണമെന്ന് സിപിഎം