ദേശീയം

ഭൂമിക്കടിയില്‍ നിന്ന് തുടര്‍ച്ചയായി ദുരൂഹ ശബ്ദം; ഭീതിയില്‍ ഒരു ഗ്രാമം

സമകാലിക മലയാളം ഡെസ്ക്

മുംബൈ: മഹാരാഷ്ട്രയില്‍ ഭൂമിക്കടിയില്‍ നിന്ന് ദുരൂഹത ഉണര്‍ത്തുന്ന ശബ്ദം തുടര്‍ച്ചയായി കേള്‍ക്കുന്നതില്‍ ഭയന്ന് ഒരു ഗ്രാമം. ലത്തൂര്‍ ജില്ലയിലെ ഒരു ഗ്രാമമാണ് ഒരാഴ്ചയായി ഭീതിയില്‍ കഴിയുന്നത്.

ഹസോരി ഗ്രാമത്തിലാണ് സംഭവം. ഭൂമിക്കടിയില്‍ നിന്ന് ദുരൂഹത ഉണര്‍ത്തുന്ന ശബ്ദം കേള്‍ക്കുന്നതായി ഗ്രാമവാസികള്‍ പരാതിപ്പെട്ടതായി അധികൃതര്‍ പറയുന്നു. ഇതിന് ശാസ്ത്രീയ ഉത്തരം തേടാനുള്ള ശ്രമത്തിലാണ് അധികൃതര്‍.

ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജിയോമാഗ്നെറ്റിസത്തിലെ ശാസ്ത്രജ്ഞരോട് സ്ഥലം സന്ദര്‍ശിച്ച് പരിശോധന നടത്താന്‍ അഭ്യര്‍ഥിച്ചതായി ജില്ലാ ഭരണകൂടം അറിയിച്ചു. 1993ല്‍ ലത്തൂരില്‍ ഉണ്ടായ ഭൂചലനം ഈ പ്രദേശത്തെയും കാര്യമായി ബാധിച്ചിരുന്നു. എന്നാല്‍ ഇതിന് ശേഷം ഇവിടെ ഭൂചലനം അനുഭവപ്പെട്ടിട്ടില്ലെന്നാണ് അധികൃതര്‍ പറയുന്നത്.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മഴ കനക്കും, ഇടി മിന്നൽ സാധ്യത; ആറ് ജില്ലകളിൽ യെല്ലോ

കെഎസ്ആർടിസി ഡ്രൈവര്‍ തർക്കം; മേയർ ആര്യ രാജേന്ദ്രന്റെ രഹസ്യ മൊഴിയെടുക്കും

നവജാതശിശുവിനെ കൊലപ്പെടുത്തി ഫ്ലാറ്റിൽ നിന്ന് വലിച്ചെറിഞ്ഞ സംഭവം; യുവതിയുടെ സുഹൃത്തിനെതിരെ ബലാത്സം​ഗത്തിന് കേസ്

കാണാതായിട്ട് ഒരാഴ്ച, മക്കൾ തിരക്കിയില്ല; വയോധിക വീടിന് സമീപം മരിച്ച നിലയിൽ, മൃതദേഹം നായകൾ ഭക്ഷിച്ചു

റേഷൻ കടകൾ ഇന്ന് മുതൽ സാധാരണ നിലയിൽ