ദേശീയം

കോടതിയെ അപകീര്‍ത്തിപ്പെടുത്തി; യൂട്യൂബര്‍ക്ക് ആറു മാസം തടവു ശിക്ഷ

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: കോടതിയലക്ഷ്യക്കേസില്‍ യൂട്യൂബര്‍ക്ക് ആറു മാസം തടവു ശിക്ഷ വിധിച്ച് മദ്രാസ് ഹൈക്കോടതി. സന്ദര്‍ഭത്തില്‍നിന്ന് അടര്‍ത്തിയെടുത്ത സംസാര ശകലത്തിന്റെ അടിസ്ഥാനത്തിലാണ് കേസെന്ന യൂട്യൂബറുടെ വാദം തള്ളിയാണ് ഡിവിഷന്‍ ബെഞ്ചിന്റെ നടപടി.

കോടതിയെ അപകീര്‍ത്തിപ്പെടുത്തും വിധം സംസാരിച്ചതിന് യൂട്യൂബര്‍ സവുക്കു ശങ്കറിനാണ് ഹൈക്കോടതി തടവുശിക്ഷ വിധിച്ചത്. ജുഡീഷ്യറിയെക്കുറിച്ചുള്ള ആശങ്കകളാണ് പങ്കുവച്ചതെന്ന ശങ്കറിന്റെ വാദം അംഗീകരിക്കാനാവില്ലെന്ന് ജസ്റ്റിസുമാരായ ജിആര്‍ സ്വാമിനാഥനും ബി പുകഴേന്തിയും വിലയിരുത്തി.

ഉന്നത നീതിന്യായ രംഗത്തെ ബ്രാഹ്മണരുടെ ആധിക്യത്തെയും താഴെത്തട്ടിലുള്ളവരുടെ കുറവിനെയും കുറിച്ചുള്ള ആശങ്കയാണ് പങ്കുവച്ചത് എന്നാണ് യൂട്യൂബര്‍ പറയുന്നത്. ജൂഡീഷ്യറിയില്‍ സംവരണം ഏര്‍പ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് ദേശീയ പട്ടിക ജാതി കമ്മിഷന്റെ റിപ്പോര്‍ട്ടും യൂട്യൂബര്‍ കോടതിയുടെ ശ്രദ്ധയില്‍ പെടുത്തി. 

തെറ്റ് തിരിച്ചറിയുകയും ആത്മാര്‍ഥമായ ഖേദപ്രകടനം നടത്തുകയും ചെയ്തിരുന്നെങ്കില്‍ ശങ്കറിന്റെ ശിക്ഷ ഒഴിവാക്കാമായിരുന്നെന്ന് കോടതി പറഞ്ഞു. എന്നാല്‍ സ്വന്തം വാദങ്ങളില്‍ ഉറച്ചുനില്‍ക്കുകയാണ് ശങ്കര്‍ ചെയ്തതെന്ന് കോടതി ചൂണ്ടിക്കാട്ടി.

ജുഡീഷ്യറി മുഴുവന്‍ അഴിമതി നിറഞ്ഞായിരിക്കുന്നുവെന്ന് യൂട്യൂബ് ചാനലിലൂടെ പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് ശങ്കറിനെതിരെ കേസെടുത്തത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കണ്ണൂരിൽ കാറും ലോറിയും കൂട്ടിയിടിച്ച് 5 പേർ മരിച്ചു

പലിശ വായ്പാ തുക കൈയില്‍ കിട്ടിയ ശേഷം മാത്രം; ധനകാര്യസ്ഥാപനങ്ങള്‍ തെറ്റായ പ്രവണതകള്‍ അവസാനിപ്പിക്കണമെന്ന് ആര്‍ബിഐ

വടകരയില്‍ 78.41, പത്തനംതിട്ടയില്‍ 63.37; സംസ്ഥാനത്ത് 71.27 ശതമാനം പോളിങ്

രക്തം കട്ടപിടിക്കാനും പ്ലേറ്റ്‌ലെറ്റിന്റെ എണ്ണം കുറയാനും സാധ്യത; കോവിഷീല്‍ഡിന് പാര്‍ശ്വഫലങ്ങള്‍ ഉണ്ടെന്ന് സമ്മതിച്ച് ആസ്ട്രാസെനക

കടുത്ത ചൂട്; സംസ്ഥാനത്ത് ഐടിഐ ക്ലാസുകള്‍ മേയ് നാലുവരെ ഓണ്‍ലൈനില്‍