ദേശീയം

'വേഗരാജാക്കന്മാര്‍ ഇന്ത്യന്‍ മണ്ണില്‍'; ചീറ്റകളെ തുറന്നു വിട്ട് പ്രധാനമന്ത്രി; ചരിത്രനിമിഷമെന്ന് മോദി ( വീഡിയോ)

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: നമീബിയില്‍ നിന്നെത്തിച്ച എട്ടു ചീറ്റപ്പുലികളെ മധ്യപ്രദേശിലെ കുനോ ദേശീയോദ്യാനത്തില്‍ തുറന്നുവിട്ടു. തന്റെ പിറന്നാള്‍ ദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ചീറ്റകളെ തുറന്നുവിട്ടത്. ജഖോഡ പുല്‍മേടുകളിലുള്ള ക്വാറന്റീന്‍ അറകളിലേക്കാണ് ഇവയെ തുറന്നുവിട്ടത്. 

ചീറ്റകളെ നല്‍കിയതിന് പ്രധാനമന്ത്രി നരേന്ദ്രമോദി നമീബിയയ്ക്ക് നന്ദി പറഞ്ഞു. ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഇത് ചരിത്ര നിമിഷമാണെന്നും മോദി പറഞ്ഞു. ദശാബ്ദങ്ങള്‍ക്ക് മുമ്പ് ചീറ്റകള്‍ വംശനാശം സംഭവിച്ചതോടെ തകര്‍ന്ന ജൈവവൈവിധ്യമാണ്, ചീറ്റകളെ രാജ്യത്തെത്തിച്ചതോടെ ഇന്ത്യ തിരിച്ചുപിടിച്ചതെന്നും പ്രധാനമന്ത്രി പറഞ്ഞു. 

അഞ്ച് പെണ്‍ ചീറ്റകളെയും മൂന്ന് ആണ്‍ ചീറ്റകളെയുമാണ് ഇന്ത്യയില്‍ എത്തിച്ചത്. പെണ്‍ ചീറ്റകള്‍ക്ക് 2-5 വയസ്സും ആണ്‍ ചീറ്റകള്‍ക്ക് 4.5 -5.5 വയസ്സുമാണ് പ്രായം. ആറ് ആഴ്ചയ്ക്കുള്ളില്‍ ആണ്‍ മൃഗങ്ങളെയും നാല് ആഴ്ചയ്ക്കുള്ളില്‍ പെണ്‍ മൃഗങ്ങളെയും വിശാലമായ മേട്ടിലേക്കു തുറന്നു വിടും. 

ചീറ്റകളുടെ സഞ്ചാരപഥം മനസ്സിലാക്കുന്നതിന് ജിപിഎസ് സംവിധാനമുള്ള റേഡിയോ കോളറുകള്‍ കഴുത്തില്‍ ഘടിപ്പിച്ചിട്ടുണ്ട്. ഓരോന്നിനെയും നിരീക്ഷിക്കാന്‍  പ്രത്യേക സംഘങ്ങളെയും ചുമതലപ്പെടുത്തിയിട്ടുണ്ട്. 13 വര്‍ഷത്തെ പ്രയത്‌നത്തിനൊടുവിലാണ്, കരയിലെ ഏറ്റവും വേഗമേറിയ ജീവികളായ ചീറ്റകളെ രാജ്യത്തെത്തിക്കുന്നത്. 

2009 ല്‍ ആണ് ചീറ്റകളെ ഇന്ത്യയിലെത്തിക്കാനുള്ള 'പ്രോജക്ട് ചീറ്റ' ആരംഭിച്ചത്. 
അഞ്ചു വര്‍ഷം കൊണ്ട് 50 ചീറ്റകളെ രാജ്യത്തെത്തിക്കാനാണ് പദ്ധതിയിടുന്നത്.   കടുവയുടെ മുഖത്തോടുകൂടിയ ബോയിങ് 747 കാര്‍ഗോ വിമാനത്തില്‍ പ്രത്യേക കൂടുകളിലാണ് ചീറ്റകളെ നമീബിയയിലെ വിന്‍ഡ്‌ഹോക് വിമാനത്താവളത്തില്‍ നിന്ന് ഗ്വാളിയോറിലെത്തിച്ചത്. ഏഴുപതിറ്റാണ്ടുകള്‍ക്കു മുന്‍പാണ് ഇന്ത്യയില്‍ ചീറ്റകള്‍ക്കു വംശനാശം വന്നത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ