ദേശീയം

ബന്ദിപ്പൂരില്‍ രാത്രിയാത്ര വിലക്ക് നീക്കില്ല; പിണറായിയോട് കര്‍ണാടക മുഖ്യമന്ത്രി

സമകാലിക മലയാളം ഡെസ്ക്



ബെംഗളൂരു: ബന്ദിപൂര്‍ ടൈഗര്‍ റിസര്‍വിലൂടെയുള്ള ദേശീയപാത 766ല്‍ നിലവിലുള്ള രാത്രിയാത്ര നിരോധനം നീക്കണമെന്ന കേരളത്തിന്റെ ആവശ്യം കര്‍ണാടക തള്ളി. മുഖ്യമന്ത്രി പിണറായി വിജയനും കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയും ബെംഗളൂരുവില്‍ നടത്തിയ ചര്‍ച്ചയിലാണ് കര്‍ണാടക നിലപാട് വ്യക്തമാക്കിയത്.

ഞാറയാഴ്ച രാവിലെ 9.30 മുതല്‍ കര്‍ണാടക മുഖ്യമന്ത്രിയുടെ ഓഫിസില്‍ നടന്ന കൂടിക്കാഴ്ച അരമണിക്കൂര്‍ നീണ്ടു. പരിസ്ഥിതി ദുര്‍ബലപ്രദേശം ഉള്‍ക്കൊള്ളുന്ന കടുവ സങ്കേതത്തിലൂടെയുള്ള രാത്രിയാത്ര നിരോധം നീക്കണമെന്നും ഇതിലൂടെ മുമ്പത്തേപോലെ രാത്രി യാത്ര അനുവദിക്കണമെന്നുമുള്ളത് കേരളത്തിന്റെ ഏറെ കാലമായുള്ള ആവശ്യമാണ്. കേരളവും കര്‍ണാടകയും സാംസ്‌കാരികമായും ഭൂമിശാസ്ത്രപരമായും ഏറെ ബന്ധമുള്ള സംസ്ഥാനങ്ങളാണെന്നും എന്നാല്‍ കടുവ സങ്കേതം ഉള്‍കൊള്ളുന്ന ദേശീയപാത 766 വഴിയുള്ള രാത്രിയാത്ര അനുവദിക്കാനാകില്ലെന്നും ചര്‍ച്ചക്ക് ശേഷം ബസവരാജ് ബൊമ്മൈ മാധ്യമങ്ങളോട് പറഞ്ഞു.

സുപ്രീംകോടതി ഉത്തരവ് ഉള്ളതിനാല്‍ ഇതിലൂടെയുള്ള രാത്രിയാത്രക്കായി ദേശീയപാത തുറക്കാന്‍ കഴിയില്ലെന്ന് യോഗത്തില്‍ പിണറായിയെ കര്‍ണാടക മുഖ്യമന്ത്രി അറിയിച്ചു. രാത്രിയാത്ര നിരോധനത്തിനെതിരെ കേരളം സുപ്രീംകോടതിയെ സമീപിച്ചിരുന്നു. കര്‍ണാടക സര്‍ക്കാറിന്റ നടപടി ബന്ദിപൂര്‍ നാഷനല്‍ പാര്‍ക്കിന് ചുറ്റും താമസിക്കുന്ന ജനങ്ങളോടും കേരളത്തിലെ ജനങ്ങളോടുമുള്ള കടുത്ത വിവേചനമാണെന്നാണ് കേരളത്തിന്റെ നിലപാട്. 2009ലാണ് രാത്രിയാത്ര നിരോധം നിലവില്‍ വന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്