ദേശീയം

ക്യാപ്റ്റന്‍ ഇനി 'താമര'യ്‌ക്കൊപ്പം; അമരീന്ദര്‍ സിങ് ഇന്ന് ബിജെപിയില്‍ ചേരും

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: പഞ്ചാബ് മുന്‍ മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ് ഇന്ന് ബിജെപിയില്‍ ചേരും. ബിജെപി അധ്യക്ഷന്‍ ജെ പി നഡ്ഡയില്‍ നിന്നും അമരീന്ദര്‍ പാര്‍ട്ടി അംഗത്വം സ്വീകരിക്കും. അമരീന്ദര്‍ സിങ് രൂപീകരിച്ച പഞ്ചാബ് ലോക് കോണ്‍ഗ്രസും ബിജെപിയില്‍ ലയിക്കും. 

ഏഴ് മുന്‍ എംഎല്‍എമാരും ഒരു മുന്‍ എംപിയും അമരീന്ദറിനൊപ്പം ബിജെപിയില്‍ ചേരും. ക്യാപ്റ്റന്റെ മകന്‍ രണ്‍ ഇന്ദര്‍ സിംഗ്, മകള്‍ ജയ് ഇന്ദര്‍ കൗര്‍, ചെറുമകന്‍ നിര്‍വാന്‍ സിംഗ് എന്നിവരും ബിജെപിയില്‍ ചേര്‍ന്നേക്കും.

കഴിഞ്ഞയാഴ്ച അമരീന്ദര്‍ സിങ് ആഭ്യന്തരമന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ബിജെപി പ്രവേശനം ഊര്‍ജ്ജിതമായത്. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ക്യാപ്റ്റനെ ബിജെപി പഞ്ചാബിലെ മുഖമായി അവതരിപ്പിച്ചേക്കും. ബിജെപിയില്‍ ചേര്‍ന്നശേഷം അമരീന്ദര്‍ ഇന്ന് പ്രധാനമന്ത്രിയെ സന്ദര്‍ശിച്ചേക്കും. 

മുഖ്യമന്ത്രി പദത്തില്‍ നിന്നും ഒഴിവാക്കിയതിനെത്തുടര്‍ന്നാണ് അമരീന്ദര്‍ സിങ് കോണ്‍ഗ്രസ് നേതൃത്വവുമായി ഇടഞ്ഞത്. പിന്നീട് കോണ്‍ഗ്രസ് വിട്ട അമരീന്ദര്‍ സ്വന്തം പാര്‍ട്ടി രൂപീകരിച്ച് കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിനെ നേരിടുകയായിരുന്നു. എന്നാല്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ അമരീന്ദറിന്റെ പാര്‍ട്ടി ദയനീയമായി പരാജയപ്പെട്ടു. 

ഈ വാര്‍ത്ത കൂടി വായിക്കൂ  

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ചൊവ്വാഴ്ച വരെ 12 ജില്ലകളില്‍ ചൂട് തുടരും, ആലപ്പുഴയിലും കോഴിക്കോടും ഉയര്‍ന്ന രാത്രി താപനില; ബുധനാഴ്ച എറണാകുളത്ത് ശക്തമായ മഴ

ഇന്ത്യന്‍ സുഗന്ധവ്യഞ്ജന ഉത്പന്നങ്ങളില്‍ കീടനാശിനിയുടെ അംശം; റിപ്പോര്‍ട്ടുകള്‍ തള്ളി എഫ്എസ്എസ്‌എഐ

മുസ്തഫിസുറിനു പകരം സാന്റ്‌നര്‍; ചെന്നൈക്കെതിരെ പഞ്ചാബ് ആദ്യം ബൗള്‍ ചെയ്യും

റിലീസിന്റെ തലേദിവസം കഥ പ്രവചിച്ച് പോസ്റ്റ്: 'മലയാളി ഫ്രം ഇന്ത്യ' കോപ്പിയടിയെന്ന് ആരോപണം; ചർച്ചയായി നിഷാദ് കോയയുടെ പോസ്റ്റ്

വീണ്ടും ആള്‍ക്കൂട്ട വിചാരണ: 17കാരിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചെന്ന് ആരോപിച്ച് മേഘാലയയില്‍ രണ്ടു യുവാക്കളെ തല്ലിക്കൊന്നു