ദേശീയം

മുഖം പ്ലാസ്റ്റിക് ബാഗ് കൊണ്ട് മൂടി, ട്യൂബിലൂടെ ഹീലിയം ഗ്യാസ് ശ്വസിച്ചു; യുവതി മരിച്ചനിലയില്‍ 

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: തമിഴ്‌നാട്ടില്‍ വിഷവാതകം ശ്വസിച്ച് യുവതി മരിച്ചനിലയില്‍. 25 വയസുള്ള സോഫ്റ്റ് വെയര്‍ എന്‍ജിനീയറിനെയാണ് വിഷവാതകമായ ഹീലിയം ഗ്യാസ് ശ്വസിച്ച് മരിച്ചനിലയില്‍ കണ്ടെത്തിയത്. 

ഈറോഡില്‍ ശനിയാഴ്ചയാണ് സംഭവം. ചെന്നൈയില്‍ ഭര്‍ത്താവിനൊപ്പം താമസിക്കുന്ന ഇന്ദുവാണ് മരിച്ചത്. നാലുമാസം മുന്‍പായിരുന്നു വിവാഹം. 

കഴിഞ്ഞദിവസം ഈറോഡിലെ സ്വന്തം വീട്ടില്‍ വന്ന സമയത്താണ് സംഭവം നടന്നത്. തന്നെ ശല്യപ്പെടുത്തരുത് എന്ന് വീട്ടുകാരോട് പറഞ്ഞ ശേഷം വാതില്‍ അടച്ച യുവതിയെ പിന്നീട് മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. പ്ലാസ്റ്റിക് ബാഗ് കൊണ്ട് മുഖം മൂടിയ നിലയിലായിരുന്നു. ട്യൂബ് ഉപയോഗിച്ച് ഹീലിയം ഗ്യാസ് ശ്വസിച്ച നിലയിലാണ് യുവതിയെ കണ്ടെത്തിയതെന്നും പൊലീസ് പറയുന്നു.

കോയമ്പത്തൂരിലെ സ്വകാര്യ ഐടി സ്ഥാപനത്തിലാണ് യുവതി ജോലി ചെയ്തിരുന്നത്. അടുത്തിടെയാണ് ഭര്‍ത്താവിനൊപ്പം ചെന്നൈയിലേക്ക് പോയത്. മൃതദേഹത്തിന് അരികില്‍ നിന്നാണ് ഹീലിയം ഗ്യാസ് സിലിണ്ടര്‍ കണ്ടെത്തിയത്. ഓണ്‍ലൈന്‍ വഴിയാണ് ഹീലിയം ഗ്യാസ് സിലിണ്ടര്‍ യുവതി വാങ്ങിയതെന്നും ശ്വാസതടസ്സത്തെ തുടര്‍ന്നാണ് മരണമെന്നും പൊലീസ് പറയുന്നു. യുവതിയുടെ മാതാപിതാക്കളെയും ഭര്‍ത്താവിനെയും പൊലീസ് ചോദ്യം ചെയ്ത് വരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

എയര്‍ ഇന്ത്യ ജീവനക്കാരുടെ സമരം തുടരുന്നു, കൂടുതല്‍ വിമാനങ്ങള്‍ റദ്ദാക്കി, യാത്രക്കാരുടെ പ്രതിഷേധം

എസ്എസ്എൽസി പുനർമൂല്യനിർണയം : അപേക്ഷ ഇന്നു മുതൽ നൽകാം

പീച്ചി ഡാമില്‍ കാണാതായ വിദ്യാര്‍ഥിയെ കണ്ടെത്താനായില്ല; തിരച്ചില്‍ തുടരുന്നു

വീണ്ടും കാട്ടാന ആക്രമണം: സുഹൃത്തുക്കൾക്കൊപ്പം നടന്നുപോയ ആളെ ചവിട്ടിക്കൊന്നു

സുഗന്ധഗിരി മരംമുറി കേസ്: അന്വേഷണ സംഘം മാനസികമായി പീഡിപ്പിച്ചെന്ന് വനിതാ റെയ്ഞ്ച് ഓഫീസര്‍