ദേശീയം

കനത്തമഴയില്‍ മുങ്ങി ഗുരുഗ്രാം, റോഡ് പുഴയായി; മണിക്കൂറുകള്‍ നീണ്ട ഗതാഗതക്കുരുക്ക്, 13 മരണം- വീഡിയോ 

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: കനത്തമഴയില്‍ ഉത്തര്‍പ്രദേശിന്റെ വിവിധ ഭാഗങ്ങളിലും ഹരിയാനയിലെ ഗുരുഗ്രാമിലും വെള്ളപ്പൊക്കം.  മഴയെ തുടര്‍ന്നുള്ള വിവിധ അനിഷ്ട സംഭവങ്ങളിലായി 13 പേരാണ് മരിച്ചത്. താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിന്റെ അടിയിലായത് ജനജീവിതത്തെ ബാധിച്ചു. മണിക്കൂറുകളോളം വാഹനഗതാഗതം തടസ്സപ്പെട്ടു.

വ്യാഴാഴ്ചയാണ് ഗുരുഗ്രാമിലും ഉത്തര്‍പ്രദേശിലെ വിവിധ ഭാഗങ്ങളിലും കനത്തമഴ നാശം വിതച്ചത്. ഗുരുഗ്രാമില്‍ മാത്രം ഇന്നലെ 54 മില്ലിമീറ്റര്‍ മഴയാണ് ലഭിച്ചത്. എക്‌സ്പ്രസ് വേയില്‍ അടക്കം വെള്ളം കയറിയതോടെ വാഹന ഗതാഗതം തടസ്സപ്പെട്ടു. മണിക്കൂറുകളോളമാണ് വാഹനങ്ങള്‍ ഗതാഗത കുരുക്കില്‍ അകപ്പെട്ടത്. 

താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറിയതോടെ, വീട്ടുകാരെ സുരക്ഷിത സ്ഥാനത്തേയ്ക്ക് ഒഴിപ്പിച്ചു. ഗുരുഗ്രാമിലും ഉത്തര്‍പ്രദേശിന്റെ വിവിധ ഭാഗങ്ങളിലും സ്‌കൂളുകള്‍ക്കും മറ്റു സ്ഥാപനങ്ങള്‍ക്കും അധികൃതര്‍ അവധി പ്രഖ്യാപിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ