ദേശീയം

പുഴയ്ക്ക് കുറുകെയുള്ള പാലം പൊളിച്ചു; ജെസിബി തലകുത്തനെ വെള്ളത്തിലേക്ക്; തലനാരിഴയ്ക്ക് രക്ഷപ്പെട്ട് ഡ്രൈവര്‍; വീഡിയോ

സമകാലിക മലയാളം ഡെസ്ക്

മുസാഫര്‍നഗര്‍: ഉത്തര്‍പ്രദേശിലെ ഗംഗാനദിയ്ക്ക് കുറുകെയുള്ള പാലം പൊളിക്കുന്നതിനിടെ ജെസിബി പുഴയിലേക്ക് വീണ് ഡ്രൈവര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. മുസാഫര്‍ ജില്ലയിലെ വര്‍ഷങ്ങള്‍ പഴക്കമുള്ള പാലം പൊളിക്കുന്നതിനിടെയാണ് ജെസിബിയും ഡ്രൈവറും അപകടത്തില്‍പ്പെട്ടത്. 

ജെസിബി ഡ്രൈവര്‍ പാലം പൊളിക്കുന്നതിനിടെ പാലത്തിന്റെ മുന്‍ ഭാഗവും പിന്‍ഭാഗവും ഇടിഞ്ഞുവീണതോടെ യന്ത്രം പുഴയില്‍ വീഴുകയാണ്. വാഹനം തലകീഴായി വെള്ളത്തില്‍ വീണതോടെ ഡ്രൈവര്‍ പുഴയില്‍ നിന്ന് കരയ്ക്ക് കയറി രക്ഷപ്പെട്ട് ഓടുന്നതും കാണാം.

തകര്‍ന്നുവീണ പാലത്തിന് നൂറിലേറേ വര്‍ഷം പഴക്കമുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. പാനിപ്പത്ത് - ഖാത്തിമ ഹൈവേ വീതി കൂട്ടുന്നതിന്റെ ഭാഗമായാണ് പാലം പൊളിച്ചത്.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലോറി മെട്രോ തൂണിലേക്ക് ഇടിച്ചുകയറി; രണ്ട് മരണം

പലസ്തീനെ പിന്തുണച്ച് വിദ്യാർത്ഥികൾ; അമേരിക്കൻ യൂണിവേഴ്സിറ്റികളിൽ പ്രതിഷേധം ശക്തം; 282 പേർ അറസ്റ്റില്‍

ഫുള്‍ക്രുഗിന്റെ ഗോള്‍; ചാമ്പ്യന്‍സ് ലീഗ് സെമിയില്‍ പിഎസ്ജിയെ വീഴ്ത്തി ബൊറൂസിയ ഡോര്‍ട്മുണ്ട്

രാവിലെ 10 മുതൽ വൈകുന്നേരം 4 വരെ കായിക മത്സരങ്ങൾ വേണ്ട; നിയന്ത്രണവുമായി സർക്കാർ

സ്പിന്നില്‍ കുരുങ്ങി ചെന്നൈ; അനായാസം ജയിച്ചു കയറി പഞ്ചാബ്