ദേശീയം

ഹിമാചല്‍ പ്രദേശ് കോണ്‍ഗ്രസ് വര്‍ക്കിങ് പ്രസിഡന്റ് ബിജെപിയില്‍ ചേര്‍ന്നു 

സമകാലിക മലയാളം ഡെസ്ക്

സിംല: ഹിമാചല്‍ പ്രദേശ് കോണ്‍ഗ്രസ് വര്‍ക്കിങ് പ്രസിഡന്റ് ഹര്‍ഷ് മഹാജന്‍ ബിജെപിയില്‍ ചേര്‍ന്നു. ഡല്‍ഹിയിലെ പാര്‍ട്ടി ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ കേന്ദ്രമന്ത്രി പിയൂഷ് ഗോയലിന്റെ സാന്നിധ്യത്തിലാണ് മഹാജന്‍ ബിജെപിയില്‍ ചേര്‍ന്നത്. 

മുന്‍മന്ത്രിയായ ഹര്‍ഷ് മഹാജന്‍ കോണ്‍ഗ്രസ് ടിക്കറ്റില്‍ തുടര്‍ച്ചയായി മൂന്നുവട്ടം നിയമസഭയിലേക്ക് വിജയിച്ചിരുന്നു. കഴിഞ്ഞ 45 വര്‍ഷമായി താന്‍ കോണ്‍ഗ്രസിന് വേണ്ടി പ്രവര്‍ത്തിച്ചു. ഒരു തെരഞ്ഞെടുപ്പില്‍ പോലും തോറ്റിട്ടില്ല. 

വീര്‍ഭദ്ര സിങ്ങിന്റെ കാലം വരെ കോണ്‍ഗ്രസ് ശക്തമായിരുന്നു. എന്നാല്‍ കോണ്‍ഗ്രസിന് ഇപ്പോള്‍ ദിശാബോധം നഷ്ടപ്പെട്ടു. വ്യക്തമായ കാഴ്ചപ്പാടില്ലെന്ന് മാത്രമല്ല, ശക്തമായ നേതൃത്വവുമില്ലെന്ന് ഹര്‍ഷ് മഹാജന്‍ പറഞ്ഞു. അടുത്ത തെരഞ്ഞെടുപ്പില്‍ ബിജെപി സംസ്ഥാനത്ത് അധികാരത്തിലെത്തുമെന്നും മഹാജന്‍ പറഞ്ഞു. 

ഹിമാചല്‍ പ്രദേശില്‍ നിയമസഭ തെരഞ്ഞെടുപ്പ് അടുത്ത വേളയില്‍  ഹര്‍ഷ് മഹാജന്‍ പാര്‍ട്ടി വിട്ടത് കോണ്‍ഗ്രസിന് കനത്ത തിരിച്ചടിയാണ്. കോണ്‍ഗ്രസില്‍ നിയമസഭ തെരഞ്ഞെടുപ്പിന് സീറ്റുകള്‍ ഗ്രൂപ്പു തിരിഞ്ഞ് വില്‍പ്പനയാണെന്നും ഹര്‍ഷ് മഹാജന്‍ ആരോപിച്ചു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഡല്‍ഹിയില്‍ കോണ്‍ഗ്രസിന് കനത്ത തിരിച്ചടി; പിസിസി പ്രസിഡന്റ് അരവിന്ദര്‍ സിങ് ലവ് ലി രാജിവെച്ചു

'എന്റെ മക്കള്‍ ഞാന്‍ പറഞ്ഞാല്‍ കേള്‍ക്കില്ല; അവരെന്നെ വഴക്കു പറയും': ആമിര്‍ ഖാന്‍

കോഹ്‌ലിയ്ക്കരികില്‍... സഞ്ജു രണ്ടാം സ്ഥാനത്ത്

കുറഞ്ഞ സമയത്തിനുള്ളില്‍ കൂടുതല്‍ സ്റ്റോപ്പ്, വന്ദേ മെട്രോ ഈ വര്‍ഷം തന്നെ; പരീക്ഷണ ഓട്ടം ജൂലൈ മുതല്‍

'വിന്‍'സി അല്ല 'ഫണ്‍'സി; ഇത് ഒന്നൊന്നര ട്രക്കിങ് അനുഭവം; വിഡിയോ വൈറല്‍