ദേശീയം

തരൂര്‍ പിന്തുണ ആവശ്യപ്പെട്ടിട്ടില്ല; കോണ്‍ഗ്രസിന് അനുയോജ്യനായ പ്രസിഡന്റ് വരും: എ കെ ആന്റണി

സമകാലിക മലയാളം ഡെസ്ക്


ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പില്‍ ശശി തരൂര്‍ എംപി പിന്തുണ ആവശ്യപ്പെട്ടിട്ടില്ലെന്ന് എഐസിസി പ്രവര്‍ത്തക സമിതി അംഗം എകെ ആന്റണി. സോണിയ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷമാണ് അദ്ദേഹത്തിന്റെ പ്രതികരണം.

'രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ടും ഇതുമായി ബന്ധപ്പെട്ട് സംസാരിച്ചിട്ടില്ല. സംഘടനാകാര്യങ്ങള്‍ അടക്കം കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുമായി ചര്‍ച്ച ചെയ്തു. പാര്‍ട്ടിക്ക് ഈ കാലഘട്ടത്തിന് അനുയോജ്യനായ അധ്യക്ഷനുണ്ടാകും. സമാന മനസ്‌ക്കരായ പാര്‍ട്ടികളുമായി ചേര്‍ന്ന് ബിജെപിയെ നേരിടും' അദ്ദേഹം പറഞ്ഞു.

അശോക് ഗെഹ്‌ലോട്ട് പ്രസിഡന്റ് സ്ഥാനത്തേ മത്സരിക്കുന്നതുമായ ബന്ധപ്പെട്ട് രാജസ്ഥാന്‍ കോണ്‍ഗ്രസില്‍ പ്രശ്‌നങ്ങളുണ്ടായതിന് പിന്നാലെയാണ് ആന്റണിയെ സോണിയ ഗാന്ധി ഡല്‍ഹിയിലേക്ക് വിളിപ്പിച്ചത്.

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

സുരക്ഷയ്ക്ക് പ്രഥമ പരിഗണന നല്‍കി; പാര്‍ശ്വഫലമില്ലെന്ന് ഭാരത് ബയോടെക്

കൊല്ലത്ത് ഹണിട്രാപ്പ്; യുവാവിന്റെ സ്വർണവും പണവും കവർന്നു, 28കാരി ഉൾപ്പെടെ നാലം​ഗ സംഘം പിടിയിൽ

അമേഠി,റായ്ബറേലി സീറ്റ്; രാഹുല്‍ ഗാന്ധി- ഖാര്‍ഗെ ചര്‍ച്ച, പ്രിയങ്ക മത്സരിച്ചേക്കില്ല

ലോക്‌സഭ തെരഞ്ഞെടുപ്പ്; തൃശൂരിലും മാവേലിക്കരയിലും വിജയം ഉറപ്പെന്ന് സിപിഐ, 12 സീറ്റുകളിൽ എൽഡിഎഫിന് വിജയസാധ്യത