ദേശീയം

കാനഡയില്‍ നിന്ന് അമേരിക്കയിലേക്ക് അനധികൃതമായി കടക്കാന്‍ ശ്രമിച്ചു; നാലംഗ ഗുജറാത്തി കുടുംബം മുങ്ങിമരിച്ചു 

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: കാനഡയില്‍ നിന്ന് അമേരിക്കയിലേക്ക് അനധികൃതമായി കടക്കാന്‍ ശ്രമിച്ച നാലംഗ ഗുജറാത്തി കുടുംബം മുങ്ങിമരിച്ചു. രണ്ടു കുട്ടികള്‍ അടങ്ങുന്ന കുടുംബമാണ് ക്യൂബെക്- ന്യയോര്‍ക്ക് അതിര്‍ത്തിയിലെ പ്രമുഖ നദിയായ സെന്റ് ലോറന്‍സില്‍ മുങ്ങിമരിച്ചത്. എട്ടംഗ സംഘമാണ് നിയമവിരുദ്ധമായി അമേരിക്കയിലേക്ക് കുടിയേറാന്‍ ശ്രമിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.

മെഹ്‌സാന സ്വദേശികളായ നാലുപേരും ഫെബ്രുവരി രണ്ടിനാണ് കാനഡയില്‍ എത്തിയത്. നാലുപേരും വിനോദയാത്രയുടെ ഭാഗമായാണോ അതോ മറ്റെന്തെങ്കിലും ഉദ്ദേശത്തോടെയാണോ കാനഡയില്‍ എത്തിയത് എന്ന കാര്യം അന്വേഷിച്ച് വരികയാണെന്ന് മെഹ്‌സാന എസ്പി അറിയിച്ചു. 50 വയസുള്ള പ്രവീണ്‍ ചൗധരിയും ഭാര്യ ദീക്ഷയും 20 ഉം 24 ഉം വയസുള്ള കുട്ടികളുമാണ് മരിച്ചത്.

സന്ദര്‍ശക വിസയിലാണ് കുടുംബം രണ്ടുമാസം മുന്‍പ് കാനഡയില്‍ പോയതെന്ന് ബന്ധുക്കള്‍ പറയുന്നു. മനേക്പൂര്‍ ഗ്രാമത്തിലെ നാലുപേര്‍ സന്ദര്‍ശക വിസയില്‍ കാനഡയില്‍ എത്തിയെന്നും പുഴ മുറിച്ചുകടക്കാന്‍ ശ്രമിച്ചെന്നും സ്ഥീരീകരിച്ചതായി സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നു. സെന്റ് ലോറന്‍സ് നദി മുറിച്ചുകടക്കാന്‍ ശ്രമിച്ച എട്ടംഗ സംഘവും അപകടത്തില്‍പ്പെട്ടതായും മുഴുവന്‍ ആളുകളുടെയും മൃതദേഹം കണ്ടെത്തിയതായും കാനഡ പൊലീസ് അറിയിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

തിരക്കിനിടയില്‍ ഒരാള്‍ നുള്ളി, അയാളെ തള്ളി നിലത്തിട്ടു; പിടിച്ചു മാറ്റിയത് അക്ഷയ് കുമാര്‍, ദുരനുഭവം തുറന്ന് പറഞ്ഞ് ലാറ ദത്ത

ഉഷ്ണതരംഗം: തീവ്രത കുറയ്ക്കാന്‍ സ്വയം പ്രതിരോധം പ്രധാനം; മാര്‍ഗനിര്‍ദേശങ്ങള്‍

അമിത് ഷായുടെ വ്യാജവിഡിയോ പ്രചരിപ്പിച്ചു; തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്ക് നോട്ടീസ്

ഓയൂരില്‍ കുട്ടിയെ തട്ടിക്കൊണ്ട് പോയ സംഭവം: പഠനം തുടരാന്‍ അനുവദിക്കണമെന്ന് പ്രതി അനുപമ, ജാമ്യാപേക്ഷ തള്ളി