ദേശീയം

'ഷിന്‍ഡെയുടെ തട്ടകത്തില്‍ മത്സരിക്കാന്‍ ആദിത്യ; മഹാരാഷ്ട്രയില്‍ ഇപ്പോള്‍ മുഗള്‍ഭരണം'

സമകാലിക മലയാളം ഡെസ്ക്

മുംബൈ:  മഹാരാഷ്ട്ര സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി ആദിത്യ താക്കറെ. സംസ്ഥാനത്ത് മുഗള്‍ ഭരണമാണ് നിലനില്‍ക്കുന്നത്. അടുത്ത നിയമസഭാ തെരഞ്ഞടുപ്പില്‍ മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെയുടെ തട്ടകമായ താനെയില്‍ നിന്ന് ജനവിധി തേടുമെന്നും ആദിത്യ താക്കറെ പറഞ്ഞു. മഹാ അഘാഡി സഖ്യത്തിന്റെ റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

ഷിന്‍ഡെയുടെ നേതൃത്വത്തിലുള്ള ശിവസേന ഒരു പാര്‍ട്ടിയല്ല. ഇതൊരു മോഷ്ടിച്ച പാര്‍ട്ടിയാണ്. കള്ളന്‍മാരുടെ സംഘം എങ്ങനെ ഒരു പാര്‍ട്ടിയാകുമെന്നും ആദിത്യ താക്കറെ പറഞ്ഞു. മഹാരാഷ്ട്രയില്‍ ഒരു മുഖ്യമന്ത്രിയില്ല. അദ്ദേഹം ഗുജറാത്തിന്റെയും ഗുവഹാത്തിയുടേയും മുഖ്യമന്ത്രിയാണ്. ശിവസേന എംഎല്‍എമാരുടെ കൂട്ടത്തെ ആദ്യം സൂറത്തിലേക്കും പിന്നീട് ഗുവഹാത്തിലേക്കും കൊണ്ടുപോയ ഷിന്‍ഡയെ പരിഹസിച്ച് ആദിത്യ പറഞ്ഞു

ഷിന്‍ഡെ സര്‍ക്കാരിന് അധികകാലം തുടരാനാവില്ല. അടുത്ത തെരഞ്ഞെടുപ്പില്‍ ഷിന്‍ഡെയുടെ തട്ടകമായ താനെയില്‍ നിന്ന് മത്സരിച്ച് വിജയിക്കുമെന്ന് ആദിത്യ പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മഴ കനക്കും, ഇടി മിന്നൽ സാധ്യത; ആറ് ജില്ലകളിൽ യെല്ലോ

ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലെ ചികിത്സപ്പിഴവ്; അന്വേഷണ റിപ്പോർട്ട് ഇന്ന്

കാസർക്കോട് 10 വയസുകാരിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച സംഭവം; ഒരാൾ കസ്റ്റഡിയിൽ

മർദ്ദിച്ചു എന്നാൽ സ്ത്രീധനത്തിന്റെ പേരിലല്ല; രാജ്യം വിട്ടെന്ന് രാഹുൽ, അമ്മയെ കസ്റ്റഡിയിൽ എടുത്തേക്കും

ഗുജറാത്തിന്റെ അവസാന കളിയും മഴയില്‍ ഒലിച്ചു; സണ്‍റൈസേഴ്‌സ് പ്ലേ ഓഫില്‍