ദേശീയം

നാലുവര്‍ഷത്തെ പ്രണയം, വിവാഹാഭ്യര്‍ഥന നിരസിച്ചു; കൂട്ടുകാരന്റെ വീട്ടില്‍ വച്ച് കാമുകിയെ കുത്തി, അറസ്റ്റ് 

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: വിവാഹാഭ്യര്‍ഥന നിരസിച്ചതിന് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കത്തി കൊണ്ട് കുത്തിപ്പരിക്കേല്‍പ്പിച്ചു. കഴുത്തിനും തലയ്ക്കും ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടി ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തിന് ശേഷം ഒളിവില്‍ പോയ പ്രതിയെ സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ പൊലീസ് പിടികൂടി.

ഞായറാഴ്ച ഉച്ചയ്ക്ക് ഒരുമണിക്ക് തെക്കുകിഴക്കന്‍ ഡല്‍ഹിയിലാണ് സംഭവം. ഇരുവരും നാലുവര്‍ഷമായി അടുപ്പത്തിലായിരുന്നു. അടുത്തിടെ പെണ്‍കുട്ടി ബന്ധം അവസാനിപ്പിക്കുകയും വിവാഹാഭ്യര്‍ഥന നിരസിക്കുകയും ചെയ്തിരുന്നു. ഇതാണ് പ്രകോപനത്തിന് കാരണമെന്ന് പൊലീസ് പറയുന്നു.

പെണ്‍കുട്ടിയുടെ സുഹൃത്തിന്റെ വീട്ടില്‍ വച്ചായിരുന്നു ആക്രമണം. കഴുത്തിനും തലയ്ക്കും കുത്തേറ്റ പെണ്‍കുട്ടി എയിംസ് ആശുപത്രിയിലാണ് ചികിത്സയില്‍ കഴിയുന്നത്. വധശ്രമം അടക്കമുള്ള വകുപ്പുകള്‍ ചേര്‍ത്ത് ആണ്‍കുട്ടിക്കെതിരെ കേസ് എടുത്തതായും പൊലീസ് അറിയിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോഴിക്കോട് മെഡിക്കല്‍ കോളജിലെ അവയവം മാറി ശസ്ത്രക്രിയ; ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

സ്വാതി മാലിവാളിന്റെ പരാതിയില്‍ കെജരിവാളിന്റെ പിഎ ബൈഭവ് കുമാറിനെതിരെ കേസ്

മുടി വെട്ടാന്‍ രാഹുല്‍ ഗാന്ധി എത്തി; റായ്ബറേലിയിലെ ബാര്‍ബര്‍ ഷോപ്പില്‍ തിരക്കോട് തിരക്ക്

ടിക്കറ്റില്ലാതെ യാത്ര: ചോദ്യം ചെയ്ത റെയില്‍വേ ജീവനക്കാരനെ കുത്തിക്കൊന്നു, പ്രതി ട്രെയിനില്‍ നിന്ന് ചാടി രക്ഷപ്പെട്ടു

ബിഎസ് സി നഴ്‌സിങ്, പാരാമെഡിക്കൽ ഡിഗ്രി കോഴ്‌സുകളിലേക്കുള്ള പ്രവേശനം; ജൂൺ 15 വരെ അപേക്ഷിക്കാം