ദേശീയം

മരം കടപുഴകി ഷെഡ്ഡിന് മുകളിലേക്ക് വീണു; ഏഴു മരണം; അഞ്ചുപേര്‍ക്ക് പരിക്ക് 

സമകാലിക മലയാളം ഡെസ്ക്

മുംബൈ: മഹാരാഷ്ട്രയില്‍ മരം കടപുഴകി വീണ് ഏഴുപേര്‍ മരിച്ചു. അഞ്ചു പേര്‍ക്ക് പരിക്കേറ്റു. മഹാരാഷ്ട്രയിലെ അലോകയിലാണ് ദുരന്തം. 

ശക്തമായ കാറ്റിലും മഴയിലും മരം തകരഷീറ്റു മേഞ്ഞ ഷെഡ്ഡിലേക്ക് വീഴുകയായിരുന്നു. ഇന്നലെ രാത്രി ഏഴു മണിയോടെയായിരുന്നു സംഭവം.

ക്ഷേത്രത്തില്‍ മതപരമായ ചടങ്ങ് നടക്കുന്നതിനിടെയായിരുന്നു ശക്തമായ മഴയും കാറ്റുമുണ്ടായത്. ഇതോടെ ഭക്തര്‍ തകര ഷീറ്റു മേഞ്ഞ ഷെഡ്ഡിലേക്ക് കയറിനിന്നു.

ഇതിനിടെയാണ് മരം കടപുഴകി ഷെഡ്ഡിന് മുകളിലേക്ക് വീണത്. സംഭവസമയത്ത് ഏതാണ്ട് 40 ഓളം പേര്‍ ഷെഡ്ഡിന് അടിയില്‍ ഉണ്ടായിരുന്നുവെന്ന് പൊലീസ് പറയുന്നു. പരിക്കേറ്റവരെ അലോക മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കെജരിവാള്‍ പുറത്തിറങ്ങി, ജയിലിന് മുന്നില്‍ ആഘോഷം

'ഞാന്‍ ഇതാ തിരിച്ചെത്തിയിരിക്കുന്നു, ഏകാധിപത്യം തകര്‍ത്ത് ജനാധിപത്യം തിരികെ പിടിക്കണം'

നിരവധി ക്രിമിനൽ, ലഹരി മരുന്ന് കേസുകൾ; യുവാവിനെ കാപ്പ ചുമത്തി ജയിലിലടച്ചു

ഐജി പി വിജയന് സ്ഥാനക്കയറ്റം, ഇനി പൊലീസ് അക്കാദമി ഡയറക്ടര്‍ സ്ഥാനം

വനിതാ ​ഗുസ്തി താരങ്ങളെ ലൈം​ഗികമായി പീഡിപ്പിച്ചു; ബ്രിജ്ഭൂഷനെതിരെ കോടതി കുറ്റം ചുമത്തി