ദേശീയം

കാറില്‍ കളിക്കുന്നതിനിടെ ഡോര്‍ ലോക്കായി; അഞ്ചുവയസുകാരന്‍ ശ്വാസംമുട്ടി മരിച്ചു

സമകാലിക മലയാളം ഡെസ്ക്

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ കളിക്കുന്നതിനിടെ, അബദ്ധത്തില്‍ ഡോര്‍ ലോക്കായി കാറില്‍ കുടുങ്ങിപ്പോയ അഞ്ചുവയസുകാരന് ദാരുണാന്ത്യം. വീടിന് സമീപം കളിച്ചു കൊണ്ടിരിക്കെയാണ് സംഭവം. വെയിലത്താണ് കാര്‍ പാര്‍ക്ക് ചെയ്തിരുന്നത്.

ഹത്രാസ് സിക്കന്ദ്രറാവു പട്ടണത്തിലെ ഗാര്‍ഹി ബുണ്ടു ഖാന്‍ പ്രദേശത്താണ് സംഭവം. എല്‍കെജി വിദ്യാര്‍ഥിയാണ് ശ്വാസംമുട്ടി മരിച്ചത്. കാറില്‍ കുടുങ്ങിപ്പോയ കുട്ടിയെ മണിക്കൂറുകള്‍ക്ക് ശേഷം മരിച്ചനിലയിലാണ് കണ്ടെത്തിയത്. സംഭവം നടക്കുമ്പോള്‍ കൃഷിയിടത്തിലായിരുന്നുവെന്ന് പിതാവ് നരേന്ദ്ര യാദവ് പറഞ്ഞു.   

ഉച്ചഭക്ഷണ സമയത്ത് ഭാര്യ അവനെ അന്വേഷിച്ചെങ്കിലും കണ്ടെത്താന്‍ സാധിച്ചില്ല. പിന്നീട് തന്നെ വിളിച്ചു. വീട്ടിലെത്തി മണിക്കൂറുകള്‍ നീണ്ട തിരച്ചിലിനൊടുവില്‍ കാറിനുള്ളില്‍ കുട്ടിയെ അബോധാവസ്ഥയില്‍ കണ്ടെത്തുകയായിരുന്നു. ഉടന്‍ തന്നെ അടുത്തുള്ള ഒരു പ്രാദേശിക ക്ലിനിക്കിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ലെന്നും നരേന്ദ്ര യാദവ് പറയുന്നു. മകന്‍ പലപ്പോഴും കാറില്‍ കളിക്കാറുണ്ടായിരുന്നു. എന്നാല്‍ ഇത്തവണ അവന്‍ അകത്ത് കുടുങ്ങി പോകുകയായിരുന്നുവെന്നും പിതാവ് പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കാസര്‍കോട് പുലര്‍ച്ചെ ഉറങ്ങിക്കിടന്ന പത്തുവയസുകാരിയെ തട്ടിക്കൊണ്ടുപോയി, കമ്മല്‍ മോഷ്ടിച്ച് ഉപേക്ഷിച്ചു; കുട്ടി ആശുപത്രിയില്‍

ഇരട്ടയാറിലെ പെണ്‍കുട്ടിയുടെ കഴുത്തില്‍ മുറുക്കിയ ബെല്‍റ്റ് അച്ഛന്റേത്; പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് കാത്ത് പൊലീസ്

കൂടിയും കുറഞ്ഞും സ്വര്‍ണവില; 53,500ന് മുകളില്‍

ഡല്‍ഹിയുടെ ജയം ആഘോഷിച്ചത് രാജസ്ഥാന്‍; സഞ്ജുവും സംഘവും പ്ലേ ഓഫ് ഉറപ്പിച്ചു

വരള്‍ച്ചയില്‍ 257 കോടിയുടെ കൃഷിനാശം, കൂടുതല്‍ നഷ്ടം ഇടുക്കിയില്‍; കേന്ദ്രസഹായം തേടും