ദേശീയം

'താഴത്തില്ലെടാ'; കെജരിവാളിനെ പുഷ്പയാക്കി എഎപി, ഡല്‍ഹിയില്‍ വ്യാപക പ്രതിഷേധം, 32 എംഎല്‍എമാര്‍ അറസ്റ്റില്‍

സമകാലിക മലയാളം ഡെസ്ക്


ന്യൂഡല്‍ഹി: മദ്യനയ അഴിമതിക്കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിനെ സിബിഐ ചോദ്യം ചെയ്യുന്നതില്‍ വ്യാപക പ്രതിഷേധവുമായി എഎപി. സിബിഐ ആസ്ഥാനത്തിന് മുന്നില്‍ പ്രതിഷേധവുമായി എത്തിയ എഎപി എംപിമാരേയും എംഎല്‍എമാരേയും പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. 
തങ്ങളെ സമാധാനപരമായി പ്രതിേേഷാധിക്കാന്‍ മോദി സര്‍ക്കാര്‍ അനുവദിക്കുന്നില്ലെന്ന് എഎപി ആരോപിച്ചു. 

32 എംഎല്‍എമാരേയും 70 കൗണ്‍സിലര്‍മാരേയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. അതേസമയം, അല്ലു അര്‍ജുന്‍ ചിത്രം പുഷ്പയിലെ ഡൈലോഗ് ഉള്‍പ്പെടുത്തി എഎപി ട്വിറ്ററില്‍ ഇറക്കിയ പോസ്റ്റര്‍ വൈറല്‍ ആയി. 'താഴത്തില്ലെടാ' എന്ന ക്യാപ്ഷന്‍ നല്‍കിയാണ് പോസ്റ്റര്‍ ഇറക്കിയിരിക്കുന്നത്. ഈ ട്വീറ്റിന് നിരവധി റീട്വീറ്റുകളും കമന്റുകളുമാണ് ലഭിക്കുന്നത്. 

രാവിലെ രാജ്ഘട്ടില്‍ പുഷ്പാര്‍ച്ചന നടത്തിയശേഷമാണ് കെജരിവാള്‍ സിബിഐ ഓഫീസിലേക്ക് പുറപ്പെട്ടത്. എഎപി പ്രതിഷേധവും സംഘര്‍ഷ സാധ്യതയും കണക്കിലെടുത്ത് സിബിഐ ആസ്ഥാനത്തിന് വന്‍ സുരക്ഷയാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്.പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്‍, ഡല്‍ഹി മന്ത്രിമാര്‍, മുതിര്‍ന്ന നേതാക്കള്‍ തുടങ്ങിയവര്‍ ചോദ്യം ചെയ്യലിന് പോകുന്ന കെജരിവാളിനെ അനുഗമിക്കാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ സിബിഐ ഓഫീസ് പരിസരത്തേക്ക് പ്രവേശിക്കുന്നതിന് കെജരിവാളിന്റെ വാഹനത്തിന് മാത്രമാണ് അനുമതി നല്‍കിയത്.

സിബിഐയുടെചോദ്യങ്ങള്‍ക്ക് സത്യസന്ധമായ മറുപടി നല്‍കുമെന്ന് രാവിലെ കെജരിവാള്‍ മാധ്യമങ്ങളോട് പറഞ്ഞു. അറസ്റ്റ് ചെയ്യാന്‍ ബിജെപി നിര്‍ദേശം നല്‍കിയിട്ടുണ്ടെങ്കില്‍, തന്നെ ഉറപ്പായും സിബിഐ അറസ്റ്റ് ചെയ്യും. അവര്‍ (ബിജെപി) ശക്തരാണ്, അവര്‍ക്ക് ആരെ വേണമെങ്കിലും ജയിലിലിടാമെന്നും കെജരിവാള്‍ പറഞ്ഞു.

ചില ദേശദ്രോഹശക്തികള്‍ രാജ്യത്തിന്റെ വികസനം ആഗ്രഹിക്കുന്നില്ല. താന്‍ അഴിമതിക്കാരന്‍ ആണെന്നാണ് ബിജെപി പറയുന്നത്. താന്‍ ഇന്‍കം ടാക്സില്‍ കമ്മീഷണര്‍ ആയിരുന്നു. വേണമെങ്കില്‍ കോടികള്‍ സമ്പാദിക്കാമായിരുന്നു. താന്‍ അഴിമതിക്കാരന്‍ ആണെങ്കില്‍ ലോകത്തില്‍ ആരും സത്യസന്ധരല്ല. തന്റെ പോരാട്ടം തുടരുമെന്നും കെജ്രിവാള്‍ പറഞ്ഞു.

അതേസമയം, ഡല്‍ഹി മദ്യനയത്തിന്റെ സൂത്രധാരന്‍ കെജരിവാള്‍ ആണെന്നാണ് ബിജെപി ആരോപിക്കുന്നത്. കെജരിവാളാണ് മദ്യനയത്തിന്റെ കരട് സെക്രട്ടറിക്ക് നല്‍കിയത്. മദ്യവ്യവസായികള്‍ക്ക് 144 കോടി ലാഭം ഉണ്ടാക്കി നല്‍കി. ഇതിന്റെ കമ്മീഷന്‍ കെജരിവാളിന് പോയെന്നും ബിജെപി ആരോപിക്കുന്നുണ്ട്.

  സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തനിക്കെതിരെ ഗൂഢാലോചന നടത്തുന്നു, ശോഭാ സുരേന്ദ്രനും നന്ദകുമാറിനുമെതിരെ ഡിജിപിക്ക് പരാതി നല്‍കി ഇ പി ജയരാജന്‍

കിക്ക് ബോക്സിങ്ങും പെൺകുട്ടികളുമായി കറക്കവും; കുപ്രസിദ്ധ മോഷ്ടാവ് ജിമ്മൻ കിച്ചു പിടിയിൽ

കനത്ത ചൂട്; കണ്ണൂരിലും തൃശൂരിലും വയലുകളില്‍ തീ പിടിത്തം

48 മണിക്കൂര്‍ ഇനി പ്രചാരണത്തില്‍ പങ്കാളിയാവരുത്, കെസിആറിനെ വിലക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍

മേയർ-ബസ് ഡ്രൈവർ തർക്കം; സിസിടിവി മെമ്മറി കാർഡ് കാണാത്തതിൽ കേസ്