ദേശീയം

ഉന്നാവോയില്‍ കൂട്ടബലാത്സംഗത്തിനിരയായ 11 കാരിയുടെ വീട് പ്രതികള്‍ തീയിട്ടു;രണ്ടു പിഞ്ചുകുട്ടികളുടെ നില ഗുരുതരം; വീട്ടുകാര്‍ക്ക് ക്രൂരമര്‍ദ്ദനം 

സമകാലിക മലയാളം ഡെസ്ക്

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ഉന്നാവോയില്‍ കൂട്ടബലാത്സംഗത്തിന് ഇരയായ ദലിത് പെണ്‍കുട്ടിയുടെ വീട്ടുകാരെ ആക്രമിച്ച പ്രതികള്‍ വീടിന് തീയിട്ടു. രണ്ടു പിഞ്ചു കുട്ടികള്‍ പൊള്ളലേറ്റ് ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. ബലാത്സംഗത്തെത്തുടര്‍ന്ന് ഗര്‍ഭിണിയായ പതിനൊന്നുകാരിയുടെ ആറുമാസം പ്രായമുള്ള ആണ്‍കുഞ്ഞിനും രണ്ടുമാസം പ്രായമുള്ള മറ്റൊരു കുട്ടിക്കുമാണ് ഗുരുതരമായി പൊള്ളലേറ്റത്. 

ബലാത്സംഗക്കേസില്‍ കഴിഞ്ഞദിവസം ജാമ്യത്തിലിറങ്ങിയ രണ്ടു പ്രതികളാണ് ഗുണ്ടകളെയും കൂട്ടി പെണ്‍കുട്ടിയുടെ വീട്ടിലെത്തി അതിക്രമം അഴിച്ചു വിട്ടത്. കേസ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട പ്രതികള്‍, പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ അമ്മയെ ക്രൂരമായി മര്‍ദ്ദിച്ചു. ഇതിനു ശേഷമാണ് വീടിന് തീവെച്ചത്. 

പീഡനത്തെത്തുടര്‍ന്ന് ജനിച്ച ആണ്‍കുഞ്ഞിന് 35 ശതമാനവും, രണ്ടുമാസം പ്രായമുള്ള പെണ്‍കുഞ്ഞിന് 45 ശതമാനവും പൊള്ളലേറ്റു. കുട്ടികള്‍ കാണ്‍പൂരിലെ ആശുപത്രിയില്‍ ചികിത്സയിലാണ്. പീഡനത്തിന് ഇരയായ പെണ്‍കുട്ടിയുടെ കുഞ്ഞിനെ കൊലപ്പെടുത്താനാണ് പ്രതികള്‍ വീടിന് തീയിട്ടതെന്ന് അതിജീവിതയുടെ അമ്മ ആരോപിച്ചു. 

2022 ഫെബ്രുവരി 13നാണ് ഉന്നാവില്‍ പതിനൊന്നുകാരി കൂട്ടബലാത്സംഗത്തിന് ഇരയായത്. കേസ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞദിവസം പെണ്‍കുട്ടിയുടെ അച്ഛനെയും പ്രതികളും ഗുണ്ടകളും ചേര്‍ന്ന് ആക്രമിച്ചിരുന്നു. ഗുരുതര പരിക്കേറ്റ ഇദ്ദേഹം ചികിത്സയിലാണ്. 
 

ഈ വാർത്ത കൂടി വായിക്കൂ 

 സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

എല്‍ടിടിഇ നിരോധനം അഞ്ചുവര്‍ഷത്തേക്ക് കൂടി നീട്ടി

'ഞാനെന്റെ സുഹൃത്തിന് വേണ്ടി പോയി'; കേസെടുത്തതിന് പിന്നാലെ വിശദീകരണവുമായി അല്ലു അര്‍ജുന്‍

കഴിഞ്ഞ സാമ്പത്തിക വര്‍ഷം മലയാളി കുടിച്ചത് 19,088 കോടിയുടെ മദ്യം, റെക്കോര്‍ഡ്

ഏഴാച്ചേരി രാമചന്ദ്രന്‍ എഴുതിയ കവിത 'അപ്രിയ പ്രണയങ്ങള്‍'

എയര്‍ ഇന്ത്യ എക്‌സ്പ്രസ്സ് സമരം; യാത്രമുടങ്ങി, കുടുംബത്തെ അവസാനമായി കാണാനാകാതെ പ്രവാസി മരണത്തിന് കീഴടങ്ങി