ദേശീയം

യുപിയിലെ 'മോസ്റ്റ് വാണ്ടഡ് ലേഡി'; അതിഖിന്റെ സാമ്രാജ്യത്തിന്റെ കാവൽക്കാരി, ഷയ്‌സ്തയ്ക്കായി വലവിരിച്ച് പൊലീസ്, എവിടെ ഒളിഞ്ഞിരിക്കുന്നു?

സമകാലിക മലയാളം ഡെസ്ക്

തിഖ് അഹമ്മദിന്റെയും മകൻ ആസാദിന്റെയും കൊലപാതകത്തിന് പിന്നാലെ അതിഖിന്റെ ഭാര്യ ഷയ്‌സ്ത പർവീണിനെ കണ്ടെത്താൻ വലവിരിച്ച് യുപി പൊലീസ്. ഷയ്‌സതയെ 'മോസ്റ്റ് വാണ്ടഡ്' ലിസ്റ്റിൽ ഉൾപ്പെടുത്തിയ പൊലീസ്, ഇവരെ കുറിച്ച് വിവരം നൽകുന്നവർക്ക് 50,000 രൂപയുടെ പാരിതോഷികവും പ്രഖ്യാപിച്ചിട്ടുണ്ട്. 

ഏപ്രിൽ 13നാണ് ആസാദ് പൊലീസ് എൻകൗണ്ടറിൽ കൊല്ലപ്പെട്ടത്. രണ്ട് ദിവസനത്തിനുള്ളിൽ അതിഖ് അഹമ്മദ് കൊല്ലപ്പെട്ടു. അതിഖിന്റെ സംസ്‌കാര ചടങ്ങുകൾക്ക് ശേഷം ഷയ്‌സ്ത കീഴടങ്ങിയേക്കും എന്നായിരുന്നു സൂചന. എന്നാൽ, ഇവർ ഇപ്പോൾ ഒളിവിലാണ്. 

അതിഖിനെ പോലെ തന്നെ സംഭവ ബഹുലമാണ് ഷെയ്‌സ്തയുടെ ജീവിതവും. പൊലീസ് ഉദ്യോഗസ്ഥനായിരുന്ന മുഹമ്മദ് ഹാറുണിന്റെ മകളായി, പ്രയാഗ് രാജിലെ ദംപുർ ഗ്രാമത്തിലാണ് ഷയ്‌സ്തയുടെ ജനനം. 1996ലാണ് അതിഖിനെ വിവാഹം ചെയ്യുന്നത്. 

2023ലെ ഉമേഷ് പാൽ കൊലപാതകത്തോടെയാണ് ഷയ്‌സ്ത വാർത്തകളിൽ ഇടംപിടിക്കുന്നത്. ഈ കേസിലെ പ്രധാന പ്രതികളിൽ ഒരാളായിരുന്നു ഷയ്‌സ്ത. അതിഖും സഹോദരനും വിവിധ കേസുലളിൽ ജയിൽ ശിക്ഷ അനുഭവിച്ചിരുന്ന കാലത്ത്, ഇവരുടെ ക്രിമിനൽ സാമ്രാജ്യത്തെ നോക്കി നടത്തിയിരുന്നത് ഷയ്‌സ് ആയിരുന്നു. ഇവർക്കെതിരെ നിലവിൽ നാല് ക്രിമിനൽ കേസുകളുണ്ട്. അതിഖ് അഹമ്മദ് ജയിലിൽ ആയിരുന്ന സമയത്ത് ഉമേഷ് പാലിനെ കൊല്ലാനായി പദ്ധതിയിട്ട സംഘത്തിലെ പ്രധാന ഷയ്‌സ് ആയിരുന്നു എന്നാണ് യുപി പൊലീസ് പറയുന്നത്. രണ്ട് തവണ ജയിലിൽ എത്തി ഷയ്‌സ്ത, കൊലപാതക പദ്ധതി അതിഖുമായി ചർച്ച ചെയ്തിരുന്നു. 

അതിഖിനെ പൊലെ രാഷ്ട്രീയത്തിലും ഷയ്‌സ്ത സജീവമായിരുന്നു. 2021ൽ അസദുദ്ദീൻ ഒവൈസിയുടെ എഐഎംഐഎമ്മിൽ ചേർന്ന ഷയ്‌സ്ത, 2023ൽ ബിഎസ്പിയിൽ ചേർന്നു. പ്രയാഗ്‌രാജിലെ മേയർ തെരഞ്ഞെടുപ്പിൽ ഷയ്‌സ്ത സ്ഥാനാർത്ഥിയായേക്കും എന്ന വാർത്തകളും പുറത്തുവന്നിരുന്നു. 

ഷയ്‌സ്ത ബിഎസ്പിയില്‍ ചേര്‍ന്നപ്പോള്‍
 

മകൻ ആസാദിന്റെ മരണാനന്തര ചടങ്ങുകൾക്ക് ഷയ്‌സ്ത എത്തുമെന്ന് പൊലീസ് കണക്കു കൂട്ടിയിരുന്നു. ഇത് മുന്നിൽ കണ്ട് വൻ പൊലീസ് സന്നാഹത്തെയും വിന്യസിച്ചു. എന്നാൽ മകന്റെ മരണാനന്തര ചടങ്ങിൽ പങ്കെടുക്കാൻ ഷയ്‌സ്ത എത്തിയില്ല. അതിഖിന്റെ കൂട്ടാളികൾ ഇവരെ സുരക്ഷിത താവളത്തിലേക്ക് മാറ്റിയിട്ടുണ്ടാകാമെന്നാണ് യുപി പൊലീസ് കണക്കു കൂട്ടുന്നത്.  

 സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തനിക്കെതിരെ ഗൂഢാലോചന നടത്തുന്നു, ശോഭാ സുരേന്ദ്രനും നന്ദകുമാറിനുമെതിരെ ഡിജിപിക്ക് പരാതി നല്‍കി ഇ പി ജയരാജന്‍

കിക്ക് ബോക്സിങ്ങും പെൺകുട്ടികളുമായി കറക്കവും; കുപ്രസിദ്ധ മോഷ്ടാവ് ജിമ്മൻ കിച്ചു പിടിയിൽ

കനത്ത ചൂട്; കണ്ണൂരിലും തൃശൂരിലും വയലുകളില്‍ തീ പിടിത്തം

48 മണിക്കൂര്‍ ഇനി പ്രചാരണത്തില്‍ പങ്കാളിയാവരുത്, കെസിആറിനെ വിലക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍

മേയർ-ബസ് ഡ്രൈവർ തർക്കം; സിസിടിവി മെമ്മറി കാർഡ് കാണാത്തതിൽ കേസ്