ദേശീയം

യുവതി ടോയ്‌ലെറ്റില്‍ പ്രസവിച്ചു, കരച്ചില്‍ 'സഹിക്കാന്‍ വയ്യ'; പിഞ്ചുകുഞ്ഞിനെ ജനലിലൂടെ വലിച്ചെറിഞ്ഞ് കൊന്നു

സമകാലിക മലയാളം ഡെസ്ക്

കൊല്‍ക്കത്ത:  പശ്ചിമ ബം​ഗാളിൽ പ്രസവിച്ച ഉടന്‍ തന്നെ പിഞ്ചുകുഞ്ഞിനെ അമ്മ വലിച്ചെറിഞ്ഞ് കൊന്നു. ടോയ്‌ലെറ്റില്‍ പ്രസവിച്ച കുഞ്ഞിനെ അമ്മ ജനലിലൂടെ പുറത്തേയ്ക്ക് വലിച്ചെറിയുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. യുവതി മാനസിക വെല്ലുവിളി നേരിടുന്നതായാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

കൊല്‍ക്കത്തയിലെ കസബ മേഖലയിലാണ് സംഭവം. ടോയ്‌ലെറ്റില്‍ പോയ യുവതി പ്രസവിക്കുകയായിരുന്നു. കുട്ടിയുടെ കരച്ചില്‍ കേട്ട് ആശയക്കുഴപ്പത്തിലായ താന്‍ കുഞ്ഞിനെ ജനല്‍ വഴി പുറത്തേയ്ക്ക് വലിച്ചെറിയുകയായിരുന്നുവെന്ന് അമ്മ മൊഴി നല്‍കിയതായി പൊലീസ് പറയുന്നു. ജനല്‍ ചില്ല് തകര്‍ത്താണ് കുഞ്ഞിനെ പുറത്തേയ്ക്ക് വലിച്ചെറിഞ്ഞത്.

താന്‍ ഗര്‍ഭിണിയാണ് എന്ന കാര്യം അറിയില്ലായിരുന്നു എന്നാണ് യുവതിയുടെ മൊഴി. ആര്‍ത്തവചക്രത്തില്‍ മാറ്റം ഉണ്ടായിരുന്നില്ല. ടോയ്‌ലെറ്റില്‍ കുട്ടിയെ പ്രസവിച്ച ഉടനെ തന്നെ ആശയക്കുഴപ്പത്തിലായി. കുട്ടിയുടെ കരച്ചില്‍ കേട്ടപ്പോഴാണ് ആശയക്കുഴപ്പം ഉണ്ടായത്. ഉടന്‍ തന്നെ ജനല്‍ ചില്ല് തകര്‍ത്ത് കുട്ടിയെ പുറത്തേയ്ക്ക് വലിച്ചെറിയുകയായിരുന്നുവെന്നും യുവതിയുടെ മൊഴിയില്‍ പറയുന്നു.

ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാര്‍ പൊലീസിനെ വിവരം അറിയിക്കുകയും ഇരുവരെയും ആശുപത്രിയില്‍ എത്തിക്കുകയും ചെയ്തു. തൊട്ടടുത്ത ദിവസം കുട്ടി മരിച്ചതായി പൊലീസ് പറയുന്നു. 

നവംബറിലാണ് യുവതിയുടെ വിവാഹം നടന്നത്. യുവതി മാനസിക വെല്ലുവിളി നേരിടുന്നതായാണ് പൊലീസ് പറയുന്നത്. യുവതിയുടെ ഭര്‍ത്താവ് മദ്യപാനിയാണ്. യുവതി ഗര്‍ഭിണിയാണ് എന്ന കാര്യം അറിയില്ലായിരുന്നുവെന്നാണ് ബന്ധുക്കള്‍ പറയുന്നത്. സംഭവത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചതായും കുട്ടിയുടെ മരണവുമായി ബന്ധപ്പെട്ട് യുവതിക്കെതിരെ കേസെടുത്തതായും പൊലീസ് അറിയിച്ചു.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജോസ് കെ മാണിയെ ഭരണ പരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാനാക്കും?; രാജ്യസഭ സീറ്റില്‍ എല്‍ഡിഎഫില്‍ ചര്‍ച്ചകള്‍ സജീവം

അര്‍ബുദത്തിന് കാരണമായേക്കാവുന്ന രാസവസ്തു; രണ്ട് ഇന്ത്യന്‍ ബ്രാന്‍ഡുകളുടെ ഇറക്കുമതി നിരോധിച്ച് നേപ്പാള്‍

നിശബ്‌ദ കൊലയാളിയെ തിരിച്ചറിയാം; ലോകത്ത് ഉയർന്ന രക്തസമ്മർദ്ദം മൂലം പ്രതിവർഷം മരിക്കുന്നത് 7.5 ദശലക്ഷം ആളുകൾ

ഇന്ത്യക്ക് ബംഗ്ലാദേശ് എതിരാളി; പരിശീലന മത്സരം കളിക്കാതെ ഇംഗ്ലണ്ടും പാകിസ്ഥാനും

പക്ഷിപ്പനി: ആലപ്പുഴയില്‍ 12,678 വളര്‍ത്തുപക്ഷികളെ കൊന്നൊടുക്കും