ദേശീയം

ഛത്തീസ്ഗഡില്‍ വന്‍ മാവോയിസ്റ്റ് ആക്രമണം; 10 പൊലീസുകാരും ഡ്രൈവറും കൊല്ലപ്പെട്ടു; 

സമകാലിക മലയാളം ഡെസ്ക്

റായ്പൂര്‍: ഛത്തീസ്ഗഡിലെ ബസ്തര്‍ ജില്ലയില്‍ വന്‍ മാവോയിസ്റ്റ് ആക്രമണം. മിനിവാന്‍ പൊട്ടിത്തെറിച്ച് പത്തു പൊലീസുകാരും ഡ്രൈവറും കൊല്ലപ്പെട്ടു. മാവോയിസ്റ്റ് വിരുദ്ധ ഓപ്പറേഷന്‍ കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് സംഭവം.

അക്രമണത്തെ തുടര്‍ന്ന്, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേലുമായി സംസാരിച്ചു. സാധ്യമായ എല്ലാ സഹായവും വാഗ്ദാനം ചെയ്യുകയും ചെയ്തു.

ഡിസ്ട്രിക്റ്ര് റിസര്‍വ് ഗാര്‍ഡില്‍ ഉള്‍പ്പെട്ട പൊലീസുകാരാണ് കൊല്ലപ്പെട്ടത്. മാവോയിസ്റ്റുകളുടെ ബസ്തറിലെ പ്രധാനമേഖലയില്‍ വച്ചായിരുന്നു ആക്രമണം. 

പൊലീസുകാരുടെ വീരമൃത്യുവില്‍ മുഖ്യമന്ത്രി ഭൂപേഷ് ബാഗല്‍ അനുശോചനം രേഖപ്പെടുത്തി. അവരുടെ കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കുചേരുന്നതായും  അവരുടെ ആത്മാവിന് നിത്യശാന്തി നേരുന്നതായും മുഖ്യമന്ത്രി ട്വിറ്ററില്‍ കുറിച്ചു.

ഈ വാർത്ത കൂടി വായിക്കൂ 

 സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് ശക്തമായ മഴ, കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളില്‍ റെഡ് അലര്‍ട്ട്; ഇന്നും നാളെയും അതിതീവ്രം

പാസഞ്ചർ വരേണ്ട പ്ലാറ്റ്‌ഫോമിൽ ചരക്ക് ട്രെയിൻ നിർത്തിയിട്ട് ലോക്കോ പൈലറ്റ് പോയി; ആശയക്കുഴപ്പത്തിലായി യാത്രക്കാർ

രാഹുലിനെ രാജ്യം വിടാന്‍ സഹായിച്ചു, പൊലീസ് ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്തു

ജമ്മുകശ്‌മീരിൽ രണ്ടിടത്ത് ഭീകരാക്രമണം; വെടിവെപ്പിൽ ബിജെപി മുൻ സർപഞ്ച് കൊല്ലപ്പെട്ടു, വിനോദ സഞ്ചാരികൾക്ക് ​ഗുരുതരപരിക്ക്

കൊച്ചിയിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ എക്‌സ്‌പ്രസ്‌ വിമാനത്തിന് തീ പിടിച്ചു; ബം​ഗളൂരുവിൽ തിരിച്ചിറക്കി, യാത്രക്കാർ സുരക്ഷിതർ