ദേശീയം

ഒന്നാം വര്‍ഷ വിദ്യാര്‍ഥികള്‍ക്ക് ചാട്ടവാര്‍ അടി; സര്‍ക്കാര്‍ കോളജിലെ ഒന്‍പത് വിദ്യാര്‍ഥികള്‍ക്ക് സസ്‌പെന്‍ഷന്‍- വീഡിയോ 

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: തിരുവണ്ണാമലൈയിലെ സര്‍ക്കാര്‍ കോളജിലെ ഒന്‍പത് സീനിയര്‍ വിദ്യാര്‍ഥികള്‍ക്ക് സസ്‌പെന്‍ഷന്‍. റാഗിങ്ങിന്റെ പേരിലാണ് നടപടി. ക്ലാസില്‍ കയറുന്നതില്‍ നിന്ന് ഒരു മാസത്തേയ്ക്ക് വിലക്കി കൊണ്ടാണ് അധികൃതര്‍ ഉത്തരവിറക്കിയത്.

ചെയ്യാറിലെ അരിജ്ഞര്‍ അണ്ണാ ഗവര്‍ണമെന്റ് ആര്‍ട്‌സ് കോളജില്‍ ദിവസങ്ങള്‍ക്ക് മുന്‍പാണ് സംഭവം. ഹോസ്റ്ററില്‍ വച്ച് ഒന്നാം വര്‍ഷ വിദ്യാര്‍ഥികളെയാണ് സീനിയര്‍ വിദ്യാര്‍ഥികള്‍ റാഗ് ചെയ്തത്. ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നതിനെ തുടര്‍ന്നാണ് നടപടി. 

ചാട്ട ഉപയോഗിച്ച് വിദ്യാര്‍ഥികളെ തല്ലുന്നതാണ് ദൃശ്യങ്ങളിലുള്ളത്. ദൃശ്യങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ ആന്റി റാഗിങ് സെല്‍ നടത്തിയ അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് 9 സീനിയര്‍ വിദ്യാര്‍ഥികളെ സസ്‌പെന്‍ഡ് ചെയ്തത്. ഒരു മാസത്തേയ്ക്ക് ക്ലാസില്‍ കയറുന്നത് വിലക്കിയതിന് പുറമേ ഹോസ്റ്ററില്‍ കയറുന്നതിനും വിലക്കുണ്ട്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി