ദേശീയം

അന്വേഷണം പൂര്‍ത്തിയാക്കാതെ നല്‍കുന്ന കുറ്റപത്രം ജാമ്യം നിഷേധിക്കാന്‍ കാരണമല്ല: സുപ്രീം കോടതി

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: പ്രതിക്ക് സ്വാഭാവിക ജാമ്യം നിഷേധിക്കാന്‍ വേണ്ടി അന്വേഷണം പൂര്‍ത്തിയാക്കാതെ ഏജന്‍സികള്‍ക്കു കേസില്‍ കുറ്റപത്രം നല്‍കാനാവില്ലെന്നു സുപ്രീം കോടതി. ഇത്തരത്തില്‍ സമര്‍പ്പിക്കുന്ന കുറ്റപത്രം ജാമ്യം നിഷേധിക്കാന്‍ കാരണമാവരുതെന്നും സുപ്രീം കോടതി വ്യക്തമാക്കി. 

ക്രിമിനല്‍ നടപടിച്ചട്ടം 167 വകുപ്പ് അനുസരിച്ച് റിമാന്‍ഡ് തീയതി മുതല്‍ അറുപതു ദിവസത്തിനകം കേസില്‍ കുറ്റപത്രം നല്‍കിയില്ലെങ്കില്‍ പ്രതിക്കു സ്വാഭാവിക ജാമ്യം ലഭിക്കും. ചില വകുപ്പുകളില്‍ ഇത് 90 ദിവസമാണ്. 

അന്വേഷണം പൂര്‍ത്തിയാക്കാതെ, ഈ കാലയളവിനുള്ളില്‍ കുറ്റപത്രം സമര്‍പ്പിച്ചാല്‍ അത് സ്വാഭാവിക ജാമ്യം നിഷേധിക്കുന്നതിനു കാരണമാവരുതെന്ന് ജസ്റ്റിസുമാരായ കൃഷ്ണ മുരാരിയും സഞ്ജയ് കുമാറും പറഞ്ഞു. ക്രിമിനല്‍ കേസ് പ്രതിക്കു ജാമ്യം നല്‍കിക്കൊണ്ടാണ് സുപ്രീം കോടതി നിരീക്ഷണം.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തിങ്കളാഴ്ച വരെ കടുത്ത ചൂട് തുടരും, 39 ഡിഗ്രി വരെ; ഒറ്റപ്പെട്ട ഇടിമിന്നലോട് കൂടിയ മഴ; കേരള തീരത്ത് ഓറഞ്ച് അലര്‍ട്ട്

കളിക്കുന്നതിനിടെ എയർ കൂളറിൽ തൊട്ടു; ഷോക്കേറ്റ് രണ്ട് വയസ്സുകാരൻ മരിച്ചു

മൂന്നാം ഘട്ട വോട്ടെടുപ്പ് മറ്റന്നാള്‍, ഇന്ന് പരസ്യപ്രചാരണം അവസാനിക്കും; ജനവിധി തേടുന്നവരില്‍ പ്രമുഖരും

തകര്‍ത്താടി ഡുപ്ലെസിസ്, 23 പന്തില്‍ 64, ഭയപ്പെടുത്തി ജോഷ് ലിറ്റില്‍; ബംഗളൂരുവിന് നാലുവിക്കറ്റ് ജയം

പ്രജ്വലിനെതിരെ ബ്ലൂ കോർണർ നോട്ടീസ്; എച്ച്ഡി രേവണ്ണയുടെ ഭാര്യയെ ചോദ്യം ചെയ്തേക്കും