ദേശീയം

മരിച്ചവരില്‍ മൂന്നു കുട്ടികളും; പഞ്ചാബ് ഫാക്ടറി വാതക ചോര്‍ച്ചയില്‍ മരണം 11 ആയി, ആളുകളെ ഒഴിപ്പിച്ചു

സമകാലിക മലയാളം ഡെസ്ക്

ലുധിയാന: പഞ്ചാബിലെ ഫാക്ടറിയില്‍ വാതകം ചോര്‍ന്നുണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം 11 ആയി. മരിച്ചവരുടെ കൂട്ടത്തില്‍ മൂന്നു കുട്ടികളും ഉള്‍പ്പെട്ടിട്ടുണ്ട്. ഫാക്ടറിക്കുള്ളില്‍ നിരവധി പേര്‍ ഇപ്പോഴും കുടുങ്ങി കിടക്കുന്നുണ്ടെന്നാണ് വിവരം. ദുരന്തനിവാരണ സേനയുടെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു. രാവിലെ 7.15ഓടെയാണ് അപകടമുണ്ടായത്. 

ലുധിയാനയിലെ ഗിയാസ്പുര ഗോയല്‍ മില്‍ക്ക് പ്ലാന്റിലെ കൂളിങ് സിസ്റ്റത്തില്‍ നിന്നാണ് വാതക ചോര്‍ച്ച ഉണ്ടായത് എന്നാണ് പ്രാഥമിക നിഗമനം. വാതകം ശ്വസിച്ച് ഫാക്ടറിക്ക് അടുത്തുള്ള വീടുകളിലെ നിരവധി താമസക്കാരും തലകറങ്ങി വീണതായും റിപ്പോര്‍ട്ടുകളുണ്ട്. പ്രദേശത്തെ മാര്‍ക്കറ്റും വീടുകളും പൊലീസ് ഒഴിപ്പിച്ചു. 

ജനവാസ മേഖലയിലാണ് അപകടം നടന്നത്. മൂന്ന് ആണ്‍കുട്ടികളാണ് മരിച്ചത്. അഞ്ച് സ്ത്രീകളും മരിച്ചതായി അധികൃതര്‍ വ്യക്തമാക്കി. മരിച്ചവരുടെ കുടുംബത്തിന് പഞ്ചാബ് സര്‍ക്കാര്‍ അടിയന്തര ധനസഹായമായി രണ്ടു ലക്ഷം രൂപ പ്രഖ്യാപിച്ചു.

 സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോഴിക്കോട് മെഡിക്കല്‍ കോളജിലെ അവയവം മാറി ശസ്ത്രക്രിയ; ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

സ്വാതി മാലിവാളിന്റെ പരാതിയില്‍ കെജരിവാളിന്റെ പിഎ ബൈഭവ് കുമാറിനെതിരെ കേസ്

മുടി വെട്ടാന്‍ രാഹുല്‍ ഗാന്ധി എത്തി; റായ്ബറേലിയിലെ ബാര്‍ബര്‍ ഷോപ്പില്‍ തിരക്കോട് തിരക്ക്

ടിക്കറ്റില്ലാതെ യാത്ര: ചോദ്യം ചെയ്ത റെയില്‍വേ ജീവനക്കാരനെ കുത്തിക്കൊന്നു, പ്രതി ട്രെയിനില്‍ നിന്ന് ചാടി രക്ഷപ്പെട്ടു

ബിഎസ് സി നഴ്‌സിങ്, പാരാമെഡിക്കൽ ഡിഗ്രി കോഴ്‌സുകളിലേക്കുള്ള പ്രവേശനം; ജൂൺ 15 വരെ അപേക്ഷിക്കാം