ദേശീയം

മദനിയുടെ അകമ്പടി ചിലവ് കുറയ്ക്കാനാകില്ല; കർണാടക സർക്കാർ സുപ്രീം കോടതിയിൽ സത്യവാങ്മൂലം നൽകി 

സമകാലിക മലയാളം ഡെസ്ക്

ബംഗലൂരു : പിഡിപി ചെയർമാൻ അബ്ദുൾ നാസർ മദനിയുടെ അകമ്പടി ചിലവ് കുറയ്ക്കാൻ ആകില്ലെന്ന് കർണാടക സർക്കാർ. ഇത് ചൂണ്ടിക്കാട്ടി കർണാടക ഭീകര വിരുദ്ധ സെൽ സുപ്രീം കോടതിയിൽ സത്യവാങ്മൂലം ഫയൽ ചെയ്തു. അകമ്പടി പോകുന്ന പൊലീസുകാരുടെ എണ്ണവും വെട്ടി കുറയ്ക്കാനാകില്ലെന്ന് സർക്കാർ അറിയിച്ചു. 

യതീഷ് ചന്ദ്ര ഐപിഎസിൻ്റെ നേതൃത്വത്തിൽ ഉള്ള സംഘം ആണ് അകമ്പടി സംബന്ധിച്ച ശുപാർശ തയ്യാറാക്കിയത്. സംഘം കേരളം സന്ദർശിച്ചാണ് ശുപാർശ തയ്യാറാക്കിയതെന്നും കർണാടക സർക്കാർ അറിയിച്ചു. 

കേരളത്തിലുള്ള അച്ഛനെ കാണാനാണ് മദനിക്ക് സുപ്രീംകോടതി അനുമതി നൽകിയിരിക്കുന്നത്. ജൂലൈ 10വരെ നാട്ടിൽ തങ്ങാനാണ് കോടതി അനുമതിയുള്ളത്. ബംഗലൂരു സ്‌ഫോടനക്കേസ് വിചാരണയിൽ ഇനി അന്തിമവാദം മാത്രമാണുള്ളതെന്നും, ഈ സാഹചര്യത്തിൽ, ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി ചികിത്സയ്ക്കായി കേരളത്തിലേക്ക് പോകാനും, നാട്ടിലുള്ള പിതാവിനെ കാണാനും അനുവദിക്കണമെന്ന മദനിയുടെ ആവശ്യം കോടതി അം​ഗീകരിക്കുകയായിരുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജോസ് കെ മാണിയെ ഭരണ പരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാനാക്കും?; രാജ്യസഭ സീറ്റില്‍ എല്‍ഡിഎഫില്‍ ചര്‍ച്ചകള്‍ സജീവം

300 ഗ്രാം ബിസ്ക്കറ്റ് പാക്കറ്റ് തൂക്കി നോക്കിയപ്പോള്‍ 249 ഗ്രാം മാത്രം; ബ്രിട്ടാനിയ 60,000 രൂപ നഷ്ടപരിഹാരം നല്‍കാന്‍ വിധി

മയക്കുമരുന്ന് കലർത്തിയ തീർത്ഥം നൽകി ടിവി അവതാരകയെ പീഡിപ്പിച്ചു; ക്ഷേത്ര പൂജാരിക്കെതിരെ കേസ്

2170 കോടി രൂപ! വരുമാനത്തിലെ ഒന്നാം സ്ഥാനം വീണ്ടും റൊണാള്‍ഡോയ്ക്ക്

സ്വര്‍ണ വിലയില്‍ ഇടിവ്, പവന് 200 രൂപ കുറഞ്ഞു