ദേശീയം

വാ​ഗ്ദാനങ്ങൾ പാലിക്കാനാകുന്നില്ല; ചെരിപ്പുകൊണ്ട് സ്വന്തം മുഖത്തടിച്ച് കൗൺസിലറുടെ പ്രതിഷേധം, പൊട്ടിക്കരച്ചിൽ ( വീഡിയോ)

സമകാലിക മലയാളം ഡെസ്ക്

ഹൈദരാബാദ് : തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ പാലിക്കാന്‍ കഴിയാത്തതിനാല്‍ ചെരിപ്പുകൊണ്ട് സ്വന്തം മുഖത്തടിച്ച് കൗണ്‍സിലറുടെ പ്രതിഷേധം. തെലുങ്കുദേശം പാര്‍ട്ടി കൗണ്‍സിലര്‍ മുളപാര്‍ത്തി രാമരാജുവാണ് ന​ഗരസഭ കൗണ്‍സില്‍ യോഗത്തിനിടെ രോഷം പ്രകടിപ്പിച്ചത്. ആന്ധ്രയിലെ ആനകപള്ളി നാര്‍സിപട്ടണം മുനിസിപ്പാലിറ്റി 20-ാം വാര്‍ഡിലെ കൗൺസിലറാണ് രാമരാജു. 

കൗണ്‍സിലര്‍ സ്ഥാനത്തെത്തിയിട്ട് 31 മാസങ്ങളായി. പക്ഷേ ജനങ്ങളെ ബാധിക്കുന്ന ഏറ്റവും അടിസ്ഥാന പ്രശ്‌നങ്ങള്‍ പോലും പരിഹരിക്കാന്‍ തനിക്കു കഴിഞ്ഞിട്ടില്ല. വാര്‍ഡിലെ റോഡുകളും വൈദ്യുതിവിതരണവും ശുചീകരണപദ്ധതികളുമൊക്കെ തകർന്ന അവസ്ഥയിലാണ്.  വോട്ടര്‍മാര്‍ക്ക് കുടിവെള്ളം എത്തിച്ചു നല്‍കാന്‍ പോലും തനിക്ക് കഴിഞ്ഞില്ലെന്നും രാമരാജു പറഞ്ഞു.

നഗരസഭാ അധികൃതര്‍ തന്റെ വാര്‍ഡിനെ അവഗണിക്കുകയാണെന്നും രാമരാജു ആരോപിച്ചു.  40-കാരനായ രാമരാജു ഓട്ടോറിക്ഷ ഓടിച്ചാണ് ജീവിക്കുന്നത്. വാര്‍ഡിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനും വോട്ടര്‍മാര്‍ക്കു നല്‍കിയ വാഗ്ദാനങ്ങള്‍ നിറവേറ്റാനും കഴിയാത്തതിലും ഭേദം  ഭേദം കൗണ്‍സില്‍ യോഗത്തില്‍ മരിക്കുന്നതാണെന്നും രാമരാജു അഭിപ്രായപ്പെട്ടു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

അവയവം മാറി ശസ്ത്രക്രിയ: 'നാവില്‍ കെട്ടുണ്ടായിരുന്നു', ചോദ്യം ചെയ്യലില്‍ വാദം ആവര്‍ത്തിച്ച് ഡോക്ടര്‍

പ്രത്യേക മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി വൈദ്യുതി ബില്‍ അടച്ചാല്‍ ഇളവുണ്ടാകുമോ? വിശ്വസിക്കരുതെന്ന് കെഎസ്ഇബി

തെന്മല ഡാമിലെ ശുചിമുറിയില്‍ കാമറ വെച്ചു, യൂത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാവ് അറസ്റ്റില്‍

'ക്യാപ്റ്റന്‍' കൂളല്ല; രാജ്യാന്തര മയക്കുമരുന്ന് ശൃംഖലയിലെ പ്രധാനി, കോടതിയിലെത്തിച്ച പ്രതി അക്രമാസക്തനായി

രണ്ടു ലക്ഷത്തോളം ഉത്തരക്കടലാസുകള്‍; പരീക്ഷയെഴുതി പത്താം നാള്‍ ഫലം പ്രസിദ്ധീകരിച്ച് എംജി സര്‍വ്വകലാശാല