ദേശീയം

ബെല്ലി ഇനി ആന പാപ്പാൻ, നിയമനം മുതുമല കടുവസങ്കേതത്തിൽ; തമിഴ്നാട് സർക്കാരിന്റെ സമ്മാനം

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: ഉപേക്ഷിക്കപ്പെടുന്ന ആനക്കുട്ടികൾക്ക് ബെല്ലി അമ്മയാണ്, ബൊമ്മൻ അച്ഛനും.  ‘ദി എലിഫന്റ് വിസ്പറേഴ്സ് എന്ന ഡോക്യുമെന്ററിയിലൂടെ ഇവരുടെ ജീവിതം ഓസ്കർ വേദി വരെ എത്തി. ഇപ്പോൾ ബെല്ലിയേയും ബൊമ്മനേയും തേടി മറ്റൊരു സന്തോഷം കൂടി എത്തുകയാണ്. തമിഴ്നാട്ടിലെ ആദ്യ വനിതാ പാപ്പാനായിരിക്കുകയാണ് ബെല്ലി. 

നീല​ഗിരി മുതുമല കടുവസങ്കേതത്തിലെ ആനപ്പാപ്പാനായി ബെല്ലിക്ക് സ്ഥിര നിയമനം നൽകിയിരിക്കുകയാണ് തമിഴ്നാട് സർക്കാർ. ചെന്നൈയിലെ സെക്രട്ടേറിയറ്റിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി എംകെ സ്റ്റാലിൻ ബെല്ലിക്ക് നിയമന ഉത്തരവ് കൈമാറി. 

ആനപ്പാപ്പാന്‍ ആയതിൽ ഏറെ സന്തോഷമുണ്ടെന്ന് ബെല്ലി പറഞ്ഞു. പുതിയ ചുമതലയിലൂടെ നിരവധി ആനകളെ ബെല്ലിക്ക് സംരക്ഷിക്കേണ്ടതായി വരും. എന്നാല്‍ തന്റെ ഹൃദയം എപ്പോഴും ആനക്കുട്ടികള്‍ക്കൊപ്പമായിരിക്കും എന്നാണ് അവർ പറയുന്നത്. ആനക്കൂട്ടം ഉപേക്ഷിച്ചുപോയ ബൊമ്മി, രഘു എന്നീ ആനകള്‍ക്കാണ് ബെല്ലിയും ബൊമ്മനും സംരക്ഷണം ഒരുക്കിയത്. ആനകളുമായുള്ള ഈ ദമ്പതികളുടെ അപൂർ ബന്ധത്തെ ആസ്പദമാക്കി ഒരുക്കിയ ദി എലിഫന്റ് വിസ്പറേഴ്സിന് ഓസ്കർ പുരസ്കാരം ലഭിച്ചിരുന്നു. ഇതോടെയാണ് ബൊമ്മയും ബെല്ലിയും രാജ്യത്തിനു തന്നെ അഭിമാനമായത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വാതി മാലിവാളിനെ മര്‍ദിച്ച കേസ്: ബിഭവ് കുമാര്‍ അറസ്റ്റില്‍, പിടികൂടിയത് മുഖ്യമന്ത്രിയുടെ വീട്ടില്‍നിന്ന്

നടൻ ചന്ദ്രകാന്ത് മരിച്ച നിലയിൽ, വിയോ​ഗം നടി പവിത്ര മരിച്ച് ആറാം ​ദിവസം; ഞെട്ടലിൽ തെലുങ്ക് താരങ്ങൾ

സംസ്ഥാനത്ത് അതിതീവ്രമഴയ്ക്ക് സാധ്യത; നാളെയും മറ്റന്നാളും മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്

മഴ പെയ്താല്‍ ബാംഗ്ലൂരിന്റെ സാധ്യതകള്‍ ഇങ്ങന; പ്ലേ ഓഫ് ടീമുകളെ ഇന്നറിയാം

'സ്വാതി ബിജെപിയുടെ ബ്ലാക്ക്‌മെയിലിങിന് ഇര, ഫോണ്‍കോളുകള്‍ പരിശോധിക്കണം': അതിഷി മര്‍ലേന