ദേശീയം

രാജ്യസഭയില്‍ രഞ്ജന്‍ ഗൊഗോയിക്കെതിരെ പ്രതിഷേധം; കന്നി സംസാരം ബഹിഷ്‌കരിച്ച് നാല് വനിതാ എംപിമാര്‍, ഇറങ്ങിപ്പോയി

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: മുന്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസും നിലവില്‍ എംപിയുമായ രഞ്ജന്‍ ഗൊഗോയിക്കെതിരെ രാജ്യസഭയില്‍ പ്രതിഷേധം. നാല് വനിതാ എംപിമാര്‍ അദ്ദേഹത്തിന്റെ സംസാരം ബഹിഷ്‌കരിച്ചു. അദ്ദേഹം സംസാരിക്കുന്നതിനിടെ സമാജ്‌വാദി പാര്‍ട്ടി എംപി ജയ ബച്ചന്‍, ശിവസേന (ഉദ്ധവ്) എംപി പ്രിയങ്ക ചതുര്‍വേദി, എന്‍സിപി എംപി വന്ദന ചവാന്‍, തൃണമൂല്‍ അംഗം സുഷ്മിത ദേവ് എന്നിവര്‍ സഭയില്‍ നിന്നു ഇറങ്ങിപ്പോയി. 

രഞ്ജന്‍ ഗൊഗോയിക്കെതിരായ ലൈംഗിക ആരോപണം ചൂണ്ടിക്കാട്ടിയാണ് വനിതാ എംപിമാരുടെ പ്രതിഷേധം. 2019ലാണ് രഞ്ജന്‍ ഗൊഗോയ്‌ക്കെതിരെ ലൈംഗിക പീഡന ആരോപണം ഉയര്‍ന്നത്. 

മീടു ആരോപണമാണ് അദ്ദേഹത്തിനെതിരെ ഉയര്‍ന്നത്. അദ്ദേഹത്തിന്റെ ഓഫീസില്‍ ജോലി ചെയ്തിരുന്നു മുന്‍ ജീവനക്കാരിയാണ് ആരോപണവുമായി രംഗത്തെത്തിയത്. എന്നാല്‍ ആരോപണങ്ങള്‍ അദ്ദേഹം നിഷേധിച്ചിരുന്നു. 

മൂന്ന് കൊല്ലം മുന്‍പാണ് രഞ്ജന്‍ ഗൊഗോയി രാജ്യസഭാ എംപിയായത്. അദ്ദേഹത്തിന്റെ കന്നി സംസാരമായിരുന്നു ഇന്നത്തേത്. അതിനിടെയാണ് വനിതാ എംപിമാരുടെ പ്രതിഷേധം. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

12 മണിക്കൂര്‍ പിന്നിട്ടു; റെയ്‌സിക്കായി തിരച്ചില്‍ ഊര്‍ജിതം: അപകട സ്ഥലം കണ്ടെത്തിയതായി റിപ്പോര്‍ട്ടുകള്‍

'വാഹനത്തില്‍ ഫുള്‍ ടാങ്ക് ഇന്ധനം നിറച്ചാല്‍ പൊട്ടിത്തെറിക്കും'; സന്ദേശം വ്യാജമെന്ന് ഇന്ത്യന്‍ ഓയില്‍

വാതിൽ അബദ്ധത്തിൽ പൂട്ടി 2 വയസുകാരി മുറിയിൽ കിടന്നുറങ്ങി, പാതിരാത്രി നെട്ടോട്ടമോടി വീട്ടുകാർ.... ഒടുവിൽ

സര്‍വീസ് മുടങ്ങിയാല്‍ 24 മണിക്കൂറില്‍ മുഴുവന്‍ തുക റീഫണ്ട്: വൈകിയാല്‍ ഉദ്യോഗസ്ഥര്‍ക്ക് പിഴ: നയം പുതുക്കി കെഎസ്ആര്‍ടിസി

ഫുൾ അന്താരാഷ്ട്ര പ്രശ്നങ്ങൾ... പാപ്പാന്‍ പരീക്ഷയിൽ ആനയെ പറ്റി ഒരു ചോദ്യവും ഇല്ല!