ദേശീയം

ഒപ്പിടില്ലെന്നു പറയുന്നവരൊക്കെ പോവും, നീറ്റ് റദ്ദാക്കും; വിദ്യാര്‍ഥികളോട് സ്റ്റാലിന്‍

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: മെഡിക്കല്‍ പ്രവേശനം ആഗ്രഹിച്ച് നീറ്റ് പരീക്ഷ എഴുതുന്നവര്‍ ആത്മഹത്യയില്‍ അഭയം തേടാതെ, ജീവിതത്തെ ആത്മവിശ്വാസത്തോടെ നേരിടാന്‍ തയ്യാറാവണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ അഭ്യര്‍ഥിച്ചു. മാസങ്ങള്‍ക്കകം രാജ്യത്ത് രാഷ്ട്രീയ മാറ്റം ഉണ്ടാകുമെന്ന് അദ്ദേഹം അവകാശപ്പെട്ടു. അങ്ങനെ സംഭവിച്ചാല്‍ നീറ്റ് തടസ്സങ്ങള്‍ ഒഴിവാക്കുമെന്നും അദ്ദേഹം വിദ്യാര്‍ഥികള്‍ക്ക് ഉറപ്പുനല്‍കി.

നീറ്റ് പരീക്ഷ പാസാകാത്തതിന്റെ നിരാശയില്‍ തമിഴ്‌നാട്ടില്‍ ഒരു വിദ്യാര്‍ഥിയും, വിദ്യാര്‍ഥിക്ക് പിന്നാലെ അച്ഛനും ജീവനൊടുക്കിയ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രിയുടെ അഭ്യര്‍ഥന.  മെഡിക്കല്‍ പ്രവേശനം ആഗ്രഹിച്ച് നീറ്റ് പരീക്ഷ എഴുതുന്നവര്‍ ആത്മഹത്യയില്‍ അഭയം തേടരുത്. ആത്മവിശ്വാസത്തോടെ എന്തിനെയും നേരിടാന്‍ ശ്രമിക്കണം.മാസങ്ങള്‍ക്കകം തന്നെ രാജ്യത്ത് രാഷ്ട്രീയ മാറ്റം ഉണ്ടാകും. അങ്ങനെ സംഭവിച്ചാല്‍ നീറ്റ് തടസ്സങ്ങള്‍ ഒഴിവാക്കും. ഇതോടെ, ഒപ്പിടില്ല എന്ന് പറഞ്ഞവര്‍ അപ്രത്യക്ഷരാകുമെന്നും തമിഴ്‌നാട് ഗവര്‍ണര്‍ ആര്‍ എന്‍ രവിയെ ഉദ്ദേശിച്ച് സ്റ്റാലിന്‍ പറഞ്ഞു. നീറ്റിനെതിരായ ബില്ലുമായി ബന്ധപ്പെട്ട സംഭവവികാസങ്ങളെ ഓര്‍മ്മിപ്പിച്ചാണ് സ്റ്റാലിന്റെ വാക്കുകള്‍.

വിദ്യാര്‍ഥി ജഗദീശ്വരന്റെയും അച്ഛന്‍ സെല്‍വശേഖറിന്റെയും മരണത്തില്‍ സ്റ്റാലിന്‍ അനുശോചനം രേഖപ്പെടുത്തി. നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട അവസാന മരണമായിരിക്കണം ഇതെന്ന് താന്‍ ആഗ്രഹിക്കുന്നതായും സ്റ്റാലിന്‍ പ്രസ്താവനയില്‍ പറഞ്ഞു.'നന്നായി പഠിച്ച മകനെ ഡോക്ടറായി കാണാനാണ് മാതാപിതാക്കള്‍ ആഗ്രഹിച്ചത്. എന്നാല്‍ ജഗദീശ്വരന്‍ നീറ്റ് പരീക്ഷയുടെ ബലിപീഠത്തില്‍ ഇരകളുടെ പട്ടികയില്‍ ചേര്‍ന്നു, ഇത് ഏറ്റവും ഭയാനകമായ സംഭവമാണ്,' - സ്റ്റാലിന്‍ പറഞ്ഞു.

നീറ്റുമായി ബന്ധപ്പെട്ട് നിരവധി ആത്മഹത്യകള്‍ കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.'ഒരു കാരണവശാലും സ്വന്തം ജീവനെടുക്കാന്‍ ഒരു വിദ്യാര്‍ഥിയും ഒരിക്കലും തീരുമാനമെടുക്കരുതെന്ന് ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു. നിങ്ങളുടെ വളര്‍ച്ചയ്ക്ക് തടസ്സമായ നീറ്റ് റദ്ദാക്കും. ഈ ദിശയില്‍ സ്വീകരിക്കാന്‍ കഴിയാവുന്ന നിയമപരമായ നടപടികളുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ സജീവമായി പ്രവര്‍ത്തിച്ച് വരികയാണ് '- സ്റ്റാലിന്‍ പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'ഭേദഗതി ചെയ്യാനാണെങ്കില്‍ അന്നേ ചെയ്യാമായിരുന്നു, 10 വര്‍ഷമായി സംവരണത്തില്‍ തൊട്ടിട്ടുപോലുമില്ല': അമിത് ഷാ

അമ്മയുടെ വഴിയെ സിനിമയിലേക്കെത്തിയ താരങ്ങൾ

ഇന്ത്യക്ക് നഷ്ടം; ഗുസ്തി താരം ദീപക് പുനിയക്ക് ഒളിംപിക്‌സ് യോഗ്യത ഇല്ല

അടുക്കള പരീക്ഷണം കിടുക്കി, ചിയ സീഡ് ചേർത്ത് സംഭാരം, ഇത് വേറെ ലെവൽ

'2014ല്‍ മോദിയില്‍ കണ്ടത് നര്‍മ്മവും ആത്മവിശ്വാസവും, ഇന്ന്...; ബിജെപി അധികാരത്തില്‍ വന്നാല്‍ സ്വേച്ഛാധിപത്യ പ്രവണത വര്‍ധിക്കും'