ദേശീയം

സന്യാസി വേഷത്തിലെത്തി; അഞ്ചുവയസുകാരനെ നിലത്തടിച്ച് കൊന്നു, ദാരുണം 

സമകാലിക മലയാളം ഡെസ്ക്

ലക്‌നൗ:  ഉത്തര്‍പ്രദേശില്‍ സന്യാസി വേഷത്തിലെത്തിയ ആള്‍ അഞ്ചു വയസുകാരനെ നിലത്തടിച്ചു കൊന്നു. ഇത് കണ്ട് രോഷാകുലരായ നാട്ടുകാര്‍ മധ്യപ്രദേശ് സ്വദേശിയായ ഓംപ്രകാശിനെ (52) മര്‍ദ്ദിച്ച് അവശനാക്കിയ ശേഷം പൊലീസിന് കൈമാറി.

മഥുരയിലാണ് സംഭവം.ആള്‍ക്കൂട്ടത്തിന്റെ ഇടയില്‍ നിന്ന് ഓടിയെത്തിയ പ്രതി കുട്ടിയെ കാലില്‍ പിടിച്ച് നിലത്തടിക്കുന്ന ദാരുണമായ ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വ്യാപകമായാണ് പ്രചരിക്കുന്നത്. കുട്ടി സംഭവ സ്ഥലത്ത് വച്ച് തന്നെ മരിച്ചു. ആക്രമണത്തിന് പിന്നിലെ കാരണം വ്യക്തമല്ല.

മൊറാദാബാദ് സ്വദേശിയായ അഞ്ചുവയസുകാരന്‍ അങ്കിത്താണ് മരിച്ചത്. കുട്ടിയെ ഈ രീതിയില്‍ ആക്രമിക്കാനുള്ള കാരണം വ്യക്തമല്ലെന്ന് പൊലീസ് പറയുന്നു. നാട്ടുകാരുടെ മര്‍ദ്ദനമേറ്റ് ചികിത്സയില്‍ കഴിയുന്ന ഓംപ്രകാശിനെ ചോദ്യം ചെയ്താല്‍ മാത്രമേ കാരണം വ്യക്തമാകുകയുള്ളൂവെന്നും പൊലീസ് പറയുന്നു.   

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കാലവര്‍ഷം ആന്‍ഡമാന്‍ കടലില്‍ എത്തി; കേരളത്തില്‍ ഏഴുദിവസം ഇടിമിന്നലോട് കൂടിയ മഴ, ജാഗ്രത

മധുരപലഹാരങ്ങള്‍ എറിഞ്ഞുകൊടുത്ത് കാട്ടാനയെ പ്രകോപിപ്പിച്ചു; വിനോദ സഞ്ചാരികള്‍ക്കെതിരെ കേസ്- വീഡിയോ

ആദ്യ ഇന്ത്യന്‍ ബഹിരാകാശ വിനോദസഞ്ചാരിയാകാന്‍ ഗോപിചന്ദ്; ന്യു ഷെപ്പേഡ്25 വിക്ഷേപണം ഇന്ന്

ലുക്കൗട്ട് നോട്ടീസ് ഇറക്കി വിദേശത്തു നിന്നെത്തിച്ചു; പോക്‌സോ കേസ് പ്രതി പൊലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

ജയിച്ചാൽ ബോളിവുഡ് വിടുമോ ? ചർച്ചയായി കങ്കണയുടെ മറുപടി