ദേശീയം

റോഡിന്റെ നടുവില്‍ കൂറ്റന്‍ പെരുമ്പാമ്പ്, ഭയന്ന് യാത്രക്കാര്‍; യുവാവ് ചെയ്ത 'വേറിട്ട വിദ്യ'- വീഡിയോ 

സമകാലിക മലയാളം ഡെസ്ക്

ഭോപ്പാല്‍: പാമ്പുകളുമായി ബന്ധപ്പെട്ട നിരവധി വീഡിയോകളാണ് ഓരോ ദിവസവും പുറത്തുവരുന്നത്. ഇപ്പോള്‍ റോഡ് മുറിച്ചു കടക്കുന്നതിന് കൂറ്റന്‍ പെരുമ്പാമ്പിനെ സഹായിക്കാന്‍ യുവാവ് കാണിക്കുന്ന വേറിട്ട രീതിയാണ് സോഷ്യല്‍മീഡിയയില്‍ അടക്കം വൈറലാകുന്നത്. 

പെരുമ്പാമ്പ് റോഡ് വേഗം മുറിച്ച് കടക്കുന്നതിന് കൈയടിച്ച് ഒച്ചയുണ്ടാക്കുന്ന യുവാവിന്റെ ദൃശ്യങ്ങളാണ് വ്യാപകമായി പ്രചരിക്കുന്നത്. മധ്യപ്രദേശ് നര്‍മ്മദാപുരത്ത് ബുദ്‌നി- ഭോപ്പാല്‍ ഹൈവേയില്‍ രാത്രിയിലാണ് സംഭവം. റോഡില്‍ പെരുമ്പാമ്പിനെ കണ്ടതോടെ പരിഭ്രാന്തരായ യാത്രക്കാര്‍ കൂട്ടത്തോടെ വാഹനം നിര്‍ത്താന്‍ തുടങ്ങി. വാഹനങ്ങള്‍ കണ്ട് ഭയന്ന പെരുമ്പാമ്പ് എങ്ങോട്ട് പോകണമെന്ന് അറിയാതെ കുഴഞ്ഞ് റോഡിന്റെ നടുവില്‍ തന്നെ കിടന്നു. ഈസമയത്താണ് പെരുമ്പാമ്പിന്റെ രക്ഷയ്ക്കായി യുവാവ് എത്തിയത്.

വാഹനങ്ങള്‍ തടഞ്ഞുനിര്‍ത്തിയ ശേഷമാണ് യുവാവ് കൈയടിച്ച് ഒച്ചയുണ്ടാക്കി പെരുമ്പാമ്പിന് പോകാന്‍ വഴിയുണ്ടാക്കാന്‍ ശ്രമിച്ചത്. ചിലര്‍ ഇതൊന്നും വകവെയ്ക്കാതെ പെരുമ്പാമ്പിന്റെ അരികിലൂടെ വാഹനം ഓടിച്ചുപോകുന്നതും വീഡിയോയില്‍ വ്യക്തമാണ്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഹെലികോപ്റ്റര്‍ കണ്ടെത്താനായില്ല: രക്ഷാപ്രവര്‍ത്തനത്തിന് തടസമായി മോശം കാലാവസ്ഥ; പ്രസിഡന്‍റിനായി പ്രാര്‍ത്ഥിച്ച് ഇറാന്‍ ജനത

രാജ്യാന്തര ലഹരിമരുന്ന് ശൃംഖലയിലെ പ്രധാനി; കോംഗോ പൗരന്‍ അറസ്റ്റില്‍

രണ്ട് യുവാക്കള്‍ ചിറയില്‍ മുങ്ങിമരിച്ചു; അപകടം കുളിക്കാനിറങ്ങിയപ്പോള്‍

'വിദ്യാ വാഹന്‍ ആപ്പില്‍ രജിസ്റ്റര്‍ ചെയ്യണം; പരമാവധി 50 കിമീ വേഗത, കുട്ടികള്‍ക്ക് സുരക്ഷിത യാത്ര, നിദേശങ്ങളുമായി എംവിഡി

ഇടുക്കിയിൽ അതിതീവ്രമഴ: നാളെയും മറ്റന്നാളും വെക്കേഷൻ ക്ലാസുകൾക്ക് അവധി