ദേശീയം

ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ എഎജി ആയി മലയാളി അഭിഭാഷകന് നിയമനം

സമകാലിക മലയാളം ഡെസ്ക്

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ യോഗി ആദിത്യ നാഥ് സര്‍ക്കാരിന്റെ അഡീഷണല്‍ അഡ്വക്കേറ്റ് ജനറല്‍ (എഎജി) ആയി മലയാളി അഭിഭാഷകന് നിയമനം. തൃപ്പൂണിത്തുറ സ്വദേശി കെ പരമേശ്വറിനെയാണ് യുപി സര്‍ക്കാരിന്റെ സുപ്രീം കോടതിയിലെ അഡീഷണല്‍ അഡ്വക്കേറ്റ് ജനറലായി നിയമിച്ചത്. 

ബഫര്‍ സോണ്‍, ജുഡീഷ്യല്‍ നിയമനങ്ങള്‍ എന്നിവയടക്കം ദേശീയ പ്രാധാന്യമുള്ള നിരവധി കേസുകളില്‍ സുപ്രീം കോടതി അമിക്കസ് ക്യൂറിയായി പരമേശ്വറിനെ നിയമിച്ചിരുന്നു. 

17 വര്‍ഷമായി സുപ്രീം കോടതി അഭിഭാഷകനായി പ്രക്ടീസ് ചെയ്യുകയാണ് പരമേശ്വര്‍. ഹൈദരാബാദിലെ നാഷണല്‍ ലോ യൂനിവേഴ്‌സിറ്റിയില്‍ നിന്നാണ് നിയമ ബിരുദം നേടിയത്. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇങ്ങനെയൊരു പഠനവുമായി സഹകരിച്ചിട്ടില്ല; മൂന്നിലൊരാള്‍ക്ക് കോവാക്‌സിന്‍ ദോഷകരമായി ബാധിച്ചെന്ന റിപ്പോര്‍ട്ട് തള്ളി ഐസിഎംആര്‍

''വീണ്ടും ജനിക്കണമെങ്കില്‍, ആദ്യം നിങ്ങള്‍ മരിക്കണം.''

ഇഡിക്ക് തിരിച്ചടി; മസാലബോണ്ട് കേസില്‍ ഇടപെടാന്‍ വിസമ്മതിച്ച് ഹൈക്കോടതി

യാമി ​ഗൗതം അമ്മയായി; കുഞ്ഞിന്റെ പേരിന്റെ അർഥം തിരഞ്ഞ് ആരാധകർ

ഹീറ്റാവുമെന്ന് പേടി വേണ്ട, പ്രത്യേക കൂളിങ് സിസ്റ്റം; വരുന്നു റിയല്‍മിയുടെ 'അടിപൊളി' ഫോണ്‍, മറ്റു ഫീച്ചറുകള്‍