ദേശീയം

രാഹുല്‍ ഗാന്ധി  'ഇന്ത്യ'യുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി; മുന്നണിയില്‍ ധാരണ; ഗെഹ്ലോട്ട്

സമകാലിക മലയാളം ഡെസ്ക്


ന്യൂഡല്‍ഹി: 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷ മുന്നണിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി രാഹുല്‍ ഗാന്ധിയാകുമെന്ന് കോണ്‍ഗ്രസ് നേതാവും രാജസ്ഥാന്‍ മുഖ്യമന്ത്രിയുമായ അശോക് ഗെഹ്‌ലോട്ട്. ഇന്ത്യാ മുന്നണി ഇക്കാര്യം തീരുമാനിച്ചതായും ഗെഹ് ലോട്ട് പറഞ്ഞു. ഇന്ത്യാ മുന്നണിയുടെ അടുത്തയോഗം മുംബൈയില്‍ ചേരാനിരിക്കെയാണ ഗെഹ് ലോട്ടിന്റെ പ്രഖ്യാപനം.

ബംഗളൂരുവില്‍ കഴിഞ്ഞ തവണ ചേര്‍ന്ന ഇരുപത്തിയാറ് പാര്‍ട്ടികളുടെ യോഗത്തിലാണ് ഇത് സംബന്ധിച്ച് ധാരണയുണ്ടായെന്ന് ഗെഹ് ലോട്ട് പറഞ്ഞു. നിലവിലെ ഇന്ത്യയിലെ രാഷ്ട്രീയസാഹചര്യം എല്ലാ പാര്‍ട്ടികള്‍ക്കും കടുത്ത സമ്മര്‍ദ്ദമാണ് നല്‍കുന്നത്. പൊതുജനങ്ങളാണ് ഇത്തരത്തില്‍ രാഷ്ട്രീയ സഖ്യങ്ങള്‍ക്ക് സമ്മര്‍ദ്ദമുണ്ടാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

31 ശതമാനം വോട്ടുകള്‍ നേടിയാണ് ബിജെപി 2019ല്‍ അധികാരത്തിലേക്ക് എത്തിയത്. 69 ശതമാനം വോട്ടുകളും അവര്‍ക്ക് എതിരാണ്. കഴിഞ്ഞ മാസം ഇന്ത്യ മുന്നണി യോഗം ചേര്‍ന്നപ്പോള്‍ എന്‍ഡിഎ ഭയന്നുവെന്നും ഗെഹ് ലോട്ട് പറഞ്ഞു.50 ശതമാനം വോട്ടുകള്‍ നേടി മോദി അധികാരത്തില്‍ വരുമെന്ന പ്രവചനങ്ങളെ അദ്ദേഹം തള്ളി. പ്രശസ്തിയുടെ കൊടുമുടിയില്‍ നില്‍ക്കുമ്പോഴും മോദിക്ക് 50 ശതമാനം വോട്ട് നേടാന്‍ സാധിച്ചിരുന്നില്ല. ഇനി അതുണ്ടാവില്ല. 

മോദി ഒരുപാട് വാഗ്ദാനങ്ങള്‍ ജനങ്ങള്‍ക്ക് നല്‍കി. അതിന്റെ ഗതിയെന്തായെന്ന് എല്ലാവര്‍ക്കും അറിയാം. ചന്ദ്രയാന്‍ 3 വിജയകരമായതില്‍ ജവഹര്‍ലാല്‍ നെഹ്‌റുവിന്റെയും ഇന്ദിരാഗാന്ധിയുടേയും പ്രവര്‍ത്തനങ്ങള്‍ക്കും വലിയ പങ്കുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'ബോംബ് നിര്‍മാണത്തില്‍ മരിച്ചവര്‍ രക്തസാക്ഷികള്‍'; സ്മാരകമന്ദിരം എംവി ഗോവിന്ദന്‍ ഉദ്ഘാടനം ചെയ്യും

'ചിലപ്പോൾ ചതിച്ചേക്കാം, ഇടി കൊള്ളുന്ന വില്ലനാകാൻ താല്പര്യമില്ല'; ആസിഫ് അലി പറയുന്നു

പെരുമഴ വരുന്നു, വരുംദിവസങ്ങളില്‍ തെക്കന്‍ ജില്ലകളില്‍ കനക്കും; മുന്നറിയിപ്പ്

ഒരിക്കലും 'പ്രീ ഹീറ്റ്' ചെയ്യരുത്, നോൺസ്റ്റിക്ക് പാത്രങ്ങളെ സൂക്ഷിക്കണം; മാർ​ഗനിർദേശവുമായി ഐസിഎംആർ

'ഹര്‍ദിക് അഡ്വാന്‍സായി പണിവാങ്ങി'; കുറഞ്ഞ ഓവര്‍ നിരക്ക് മൂന്നാം തവണ; സസ്‌പെന്‍ഷന്‍, 30 ലക്ഷംപിഴ