ദേശീയം

ബലാത്സംഗക്കേസില്‍ മൊഴി നല്‍കിയില്ല; എട്ടുമാസം ഗര്‍ഭിണിയെ മാതാപിതാക്കള്‍ കഴുത്തുഞെരിച്ചു കൊന്നു; പുഴയില്‍ തള്ളി

സമകാലിക മലയാളം ഡെസ്ക്


ലഖ്‌നൗ: ബലാത്സംഗക്കേസില്‍ മൊഴി നല്‍കാന്‍ കോടതിയില്‍ ഹാജരാകുന്നതിന് മുന്‍പായി, എട്ടുമാസം ഗര്‍ഭിണിയെ മാതാപിതാക്കള്‍ കഴുത്തുഞെരിച്ചു കൊന്നു. ഉത്തര്‍പ്രദേശിലെ മുസാഫര്‍പൂരിലാണ് സംഭവം. മാതാപിതാക്കളുടെ പരാതിയില്‍ പങ്കാളിക്കെതിരെ കോടതിയില്‍ മൊഴി നല്‍കാന്‍ വിസമ്മതിച്ചാണ് കൊലപാതകത്തിന് കാരണം.

കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ രാഹുല്‍ പത്തൊന്‍പതുകാരിയുമായി ഒളിച്ചോടിയിരുന്നു. പിതാവിന്റെ പരാതിയില്‍ ഡിസംബറില്‍ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്ത് ജയിലില്‍ അടച്ചിരുന്നു.

സംഭവത്തില്‍ യുവതിയുടെ മാതാപിതാക്കളെ അറസ്റ്റ് ചെയ്തതായി പൊലീസ് പറഞ്ഞു. യുവതിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം നദിയില്‍ തള്ളുകയായിരുന്നു. രക്ഷിതാക്കള്‍ കുറ്റം സമ്മതിച്ചതായി പൊലീസ് പറഞ്ഞു. കേസില്‍ യുവാവിനെതിരെ മൊഴി നല്‍കാന്‍ യുവതി കോടതിയില്‍ ഹാജരായിരുന്നില്ല. രാഹുലിനെതിരെ കോടതിയില്‍ മൊഴി നല്‍കില്ലെന്ന് യുവതി മാതാപിതാക്കളോട് പറഞ്ഞിരുന്നു. ഇതാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കുഴിനഖ ചികിത്സയ്ക്കായി ഡോക്ടറെ വീട്ടിലേക്ക് വിളിപ്പിച്ചു; ഒപി നിര്‍ത്തിവെച്ച് ഡോക്ടറെത്തി; കലക്ടര്‍ക്കെതിരെ പരാതി

ഇലക്ട്രിക് സ്‌കൂട്ടര്‍ വാങ്ങാന്‍ പ്ലാനുണ്ടോ?; ഈ അഞ്ചുകാര്യങ്ങള്‍ മറക്കരുത്!

''ഇതിഹാസങ്ങള്‍ രത്നങ്ങളൊടുങ്ങാത്ത ഖനികള്‍; അവയില്‍നിന്ന് സര്‍ഗ്ഗശക്തി ധനം ഉജ്ജ്വല രത്നങ്ങള്‍ കണ്ടെടുക്കുന്നു''

ഡ്രൈവറുടെ അശ്രദ്ധ, ഷാര്‍ജയിലെ സ്‌കൂളില്‍ കാറിനുള്ളില്‍ കുടുങ്ങിയ ഏഴു വയസുകാരന് ദാരുണാന്ത്യം

ശാലിൻ സോയയുമായി പ്രണയത്തിൽ: താരത്തിനൊപ്പമുള്ള വിഡിയോയുമായി തമിഴ് യൂട്യൂബർ