ദേശീയം

'ഈ കളി തീക്കളിയാണ്'; പുറത്ത് കയറി ഇരുന്നു, പുലിയെ ഉപദ്രവിച്ച് നാട്ടുകാരുടെ തമാശ- വീഡിയോ 

സമകാലിക മലയാളം ഡെസ്ക്

ഭോപ്പാല്‍: മധ്യപ്രദേശില്‍ അവശനായ പുലിയെ നാട്ടുകാര്‍ ചേര്‍ന്ന് ഉപദ്രവിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. അവശനായ പുലിയുടെ പുറത്ത് കയറി ഇരിക്കുന്നതും തള്ളുന്നതും വന്യമൃഗവുമൊത്ത് കളിക്കുന്നതുമായ ദൃശ്യങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ നാട്ടുകാര്‍ക്കെതിരെ വ്യാപക വിമര്‍ശനമാണ് ഉയരുന്നത്.

മധ്യപ്രദേശ് ദേവാസ് ജില്ലയിലാണ് സംഭവം. വനത്തില്‍ പുലി അലഞ്ഞുതിരിഞ്ഞ് നടക്കുന്നത് കണ്ട നാട്ടുകാര്‍ ആദ്യം ഭയന്നു. എന്നാല്‍ പുലി അവശനാണെന്ന് മനസിലാക്കിയ നാട്ടുകാര്‍, ഇതിനെ ശല്യപ്പെടുത്താന്‍ തുടങ്ങുന്നതാണ് ദൃശ്യങ്ങളിലുള്ളത്.

പുലിക്കും ചുറ്റും കൂടിയ നാട്ടുകാര്‍ ഇതിനൊടൊപ്പം കളിക്കാന്‍ തുടങ്ങി. ചിലര്‍ സെല്‍ഫി എടുക്കാന്‍ ശ്രമിച്ചു. നാട്ടുകാരില്‍ ചിലര്‍ ഇതിന്റെ പുറത്ത് കയറി റൈഡ് നടത്താന്‍ വരെ മുതിര്‍ന്നു. അവശനായ പുലി, തിരിച്ച് ആക്രമിക്കാന്‍ മുതിരാതിരുന്നത് കൊണ്ടാണ് നാട്ടുകാര്‍ രക്ഷപ്പെട്ടത്. അതിനിടെ നാട്ടുകാരില്‍ ചിലര്‍ ഇതിനെ കൊല്ലാന്‍ വരെ പദ്ധതിയിട്ടതായാണ് റിപ്പോര്‍ട്ടുകള്‍.

ഒടുവില്‍ നാട്ടുകാരില്‍ ചിലര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് എത്തിയ വനംവകുപ്പ് ജീവനക്കാരാണ് നാട്ടുകാരുടെ ഇടയില്‍ നിന്ന് പുലിയെ രക്ഷിച്ചത്. രണ്ടു വയസ് മാത്രം പ്രായമുള്ള പുലിയെയാണ് ശല്യപ്പെടുത്തിയത്. ഗുരുതരാവസ്ഥയിലായിരുന്ന പുലിയെ ചികിത്സയ്ക്കായി വാന്‍ വിഹാറിലെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. അവിടെ വച്ച് വെറ്ററിനറി ഡോക്ടര്‍ പുലിയെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയതായും വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നു. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഹെലികോപ്റ്റര്‍ കണ്ടെത്താനായില്ല: രക്ഷാപ്രവര്‍ത്തനത്തിന് തടസമായി മോശം കാലാവസ്ഥ; പ്രസിഡന്‍റിനായി പ്രാര്‍ത്ഥിച്ച് ഇറാന്‍ ജനത

രാജ്യാന്തര ലഹരിമരുന്ന് ശൃംഖലയിലെ പ്രധാനി; കോംഗോ പൗരന്‍ അറസ്റ്റില്‍

രണ്ട് യുവാക്കള്‍ ചിറയില്‍ മുങ്ങിമരിച്ചു; അപകടം കുളിക്കാനിറങ്ങിയപ്പോള്‍

'വിദ്യാ വാഹന്‍ ആപ്പില്‍ രജിസ്റ്റര്‍ ചെയ്യണം; പരമാവധി 50 കിമീ വേഗത, കുട്ടികള്‍ക്ക് സുരക്ഷിത യാത്ര, നിദേശങ്ങളുമായി എംവിഡി

ഇടുക്കിയിൽ അതിതീവ്രമഴ: നാളെയും മറ്റന്നാളും വെക്കേഷൻ ക്ലാസുകൾക്ക് അവധി