ദേശീയം

പ്രതിഷേധക്കാരിലൊരാള്‍ ലോക്‌സഭയില്‍ കടന്നത് ബിജെപി എംപി നല്‍കിയ പാസു കൊണ്ട്; രണ്ടാമന്‍ എഞ്ചീനീയര്‍

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: രാജ്യത്തെ നടുക്കി പാര്‍ലമെന്റില്‍ പ്രതിഷേധിച്ച രണ്ടുപേരില്‍ ഒരാള്‍ ലോക്‌സഭയില്‍ കടന്നത് ബിജെപി എംപി നല്‍കിയ വിസിറ്റേഴ്‌സ് പാസു കൊണ്ടെന്ന് റിപ്പോര്‍ട്ട്. കോട്ടക് എംപി പ്രതാപ് സിംഹയുടെ പാസാണ് ഒരു പ്രതിഷേധക്കാരന്റെ കൈവശമുണ്ടായിരുന്നത്. 

സാഗര്‍ ശര്‍മ എന്നാണ് ലോക്‌സഭ പബ്ലിക് ഗാലറിയിലേക്കുള്ള പാസില്‍ പേരു രേഖപ്പെടുത്തിയിട്ടുള്ളത്. പ്രതിഷേധിച്ച രണ്ടാമന്‍ മൈസൂരു സ്വദേശിയായ എഞ്ചിനീയറാണ്. ഡി മനോരഞ്ജന്‍ എന്നാണ് ഇയാളുടെ പേരെന്നാണ് റിപ്പോര്‍ട്ട്. ഇരുവരേയും ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. 

എംപിയുടെ ശുപാര്‍ശ പ്രകാരമാണ് പ്രതിഷേധക്കാര്‍ പാര്‍ലമെന്റിനുള്ളില്‍ പ്രവേശിച്ചതെന്ന വിഷയത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പാര്‍ലമെന്റ് ആക്രമണത്തിന്റെ വാര്‍ഷികത്തില്‍ ശക്തമായ സുരക്ഷ ഒരുക്കിയിട്ടും ഗുരുതര സുരക്ഷ വീഴ്ച സംഭവിച്ചതെങ്ങനെയെന്നതിലും  അന്വേഷണം നടക്കുന്നുണ്ട്. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

അംഗങ്ങളുടെ പേരില്‍ 4.76 കോടിയുടെ സ്വര്‍ണ വായ്പ, സിപിഎം സഹകരണ സംഘം സെക്രട്ടറി മുങ്ങി; കേസ്

സ്മാര്‍ട്ട്‌ഫോണ്‍ കണക്ടിവിറ്റി, അലക്‌സാ വോയ്‌സ് അസിസ്റ്റ്; ടിവിഎസ് പുതിയ ഇലക്ട്രിക് സ്‌കൂട്ടര്‍ പുറത്തിറക്കി, വില 94,999 രൂപ മുതല്‍

ടി20യില്‍ പുതിയ ചരിത്രമെഴുതി ബാബര്‍

മന്ത്രവാദത്തിനെതിരെ പോരാടി; സാമൂഹിക പ്രവര്‍ത്തക ബിരുബാല രാഭ അന്തരിച്ചു

കോഴിക്കോട് കനത്തമഴ, കരിപ്പൂരില്‍ മൂടല്‍മഞ്ഞ്; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു