ദേശീയം

'ഖാർ​ഗെയെ പ്രധാനമന്ത്രി സ്ഥാനാർ‌ഥി ആക്കണം'- നിർദ്ദേശിച്ച് മമതയും കെജരിവാളും

സമകാലിക മലയാളം ഡെസ്ക്

ന്യൂഡൽഹി: 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇന്ത്യ സഖ്യത്തിന്റെ പ്രധാനമന്ത്രി സ്ഥാനാർഥിയായി കോൺ​ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർ​ഗെയെ ഉയർത്തിക്കാട്ടി മുന്നണിയിലെ പാർട്ടികൾ. തൃണമൂൽ അധ്യക്ഷയും പശ്ചിമ ബം​ഗാൾ മുഖ്യമന്ത്രിയുമായ മമത ബാനർജി, എഎപി തലവനും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജരിവാൾ എന്നിവരാണ് നിർദ്ദേശം വച്ചത്. നിർദ്ദേശം വച്ചത് യോ​ഗത്തിൽ പങ്കെടുത്ത എംഡിഎംകെയെ നേതാവ് വൈക്കോ സ്ഥിരീകരിച്ചു.

അതേസമയം ഈ നിർദ്ദേശത്തോടു ഖാർ​ഗെ അനുകൂല നിലപാടല്ല സ്വീകരിച്ചത് എന്നു റിപ്പോട്ടുണ്ട്. ഒറ്റക്കെട്ടായി പോരാടി ഭൂരിപക്ഷം കൊണ്ടു വരാൻ ശ്രമിക്കുകയാണ് വേണ്ടതെന്നും മുന്നണിയുടെ ജയത്തിനാണ് പ്രഥമ പരി​ഗണന വേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി. ജനാധിപത്യ രീതിയിൽ പ്രധാനമന്ത്രിയെ തെരഞ്ഞെടുക്കട്ടെയെന്നു ഖാർ​ഗെ വ്യക്തമാക്കിയതായും റിപ്പോർട്ടുകളുണ്ട്. 

യോ​ഗത്തിൽ 28 കക്ഷികൾ പങ്കെടുത്തെന്നു വാർത്താ സമ്മേളനത്തിൽ ഖാർ​ഗെ പറഞ്ഞു. ശരദ് യാദവ്, ലാലു പ്രസാദ് യാദവ്, നിതീഷ് കുമാർ, സോണി​യ ​ഗാന്ധി, രാഹുൽ ​ഗാന്ധി, എംകെ സ്റ്റാലിൻ, അഖിലേഷ് യാദവ് അടക്കമുള്ളവരും യോ​ഗത്തിനെത്തി. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വാതി മാലിവാളിനെ മര്‍ദിച്ച കേസ്: ബിഭവ് കുമാര്‍ അറസ്റ്റില്‍, പിടികൂടിയത് മുഖ്യമന്ത്രിയുടെ വീട്ടില്‍നിന്ന്

നടൻ ചന്ദ്രകാന്ത് മരിച്ച നിലയിൽ, വിയോ​ഗം നടി പവിത്ര മരിച്ച് ആറാം ​ദിവസം; ഞെട്ടലിൽ തെലുങ്ക് താരങ്ങൾ

സംസ്ഥാനത്ത് അതിതീവ്രമഴയ്ക്ക് സാധ്യത; നാളെയും മറ്റന്നാളും മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്

മഴ പെയ്താല്‍ ബാംഗ്ലൂരിന്റെ സാധ്യതകള്‍ ഇങ്ങന; പ്ലേ ഓഫ് ടീമുകളെ ഇന്നറിയാം

'സ്വാതി ബിജെപിയുടെ ബ്ലാക്ക്‌മെയിലിങിന് ഇര, ഫോണ്‍കോളുകള്‍ പരിശോധിക്കണം': അതിഷി മര്‍ലേന