ദേശീയം

ക്ഷേത്രത്തിലെ ഭണ്ഡാരം തകര്‍ത്ത് പണം കവരാന്‍ സംഘം കുതിരപ്പുറത്ത്, ഒടുവില്‍- വീഡിയോ 

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ക്ഷേത്രത്തിലെ ഭണ്ഡാരം തകര്‍ത്ത് പണം കവരാന്‍ കവര്‍ച്ചാസംഘം നടത്തിയ ശ്രമം നാട്ടുകാരുടെ സമയോചിതമായ ഇടപെടലിനെ തുടര്‍ന്ന് പരാജയപ്പെട്ടു. രാത്രിയില്‍ തെരുവുനായ്ക്കളുടെ കൂട്ടത്തോടെയുള്ള അസാധാരണമായ കുര കേട്ട് നാട്ടുകാര്‍ ഓടിയെത്തുകയായിരുന്നു. നാട്ടുകാര്‍ വരുന്നത് കണ്ട് കവര്‍ച്ചാസംഘം കടന്നുകളഞ്ഞു. ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

ഉത്തര്‍പ്രദേശ് കാന്‍പൂരിലെ രാധാകൃഷ്ണ ക്ഷേത്രത്തിലാണ് സംഭവം. രാത്രിയില്‍ കുതിരപ്പുറത്താണ് മോഷ്ടാക്കള്‍ എത്തിയത്. ഒരാള്‍ കുതിരപ്പുറത്ത് തന്നെ ഇരിക്കുകയും രണ്ടാമത്തെയാള്‍ ഭണ്ഡാരം തുറന്ന് പണം കവരാന്‍ ശ്രമം തുടങ്ങുകയും ചെയ്തു. അതിനിടെ അവിടെ ഉണ്ടായിരുന്ന തെരുവുനായ്ക്കള്‍ കൂട്ടത്തോടെ കുരയ്ക്കാന്‍ തുടങ്ങി. 

നായ്ക്കളുടെ കുര കേട്ട് നാട്ടുകാര്‍ ഉണരുകയും ഓടിയെത്തുകയും ചെയ്തു. ഇതോടെ ശ്രമം ഉപേക്ഷിച്ച് കവര്‍ച്ചാസംഘം കടന്നുകളയുകയായിരുന്നു. കവര്‍ച്ചാസംഘത്തിന് പിന്നാലെ നാട്ടുകാര്‍ ഓടുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്. ഒരാള്‍ കുതിരപ്പുറത്തും രണ്ടാമത്തെയാള്‍ ഓടിയും പ്രദേശത്ത് നിന്ന് രക്ഷപ്പെടാനാണ് ശ്രമിച്ചത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഡ്രൈവിങ് സ്‌കൂള്‍ ഉടമകളുടെ സമരം; മന്ത്രിയുമായി സംഘടനകളുടെ ചര്‍ച്ച നാളെ

ചങ്ങനാശേരിയില്‍ വീടുകള്‍ കുത്തിത്തുറന്ന് മോഷണം; 2.5 ലക്ഷം രൂപയും സ്വര്‍ണവും കവര്‍ന്നു

സ്വന്തമായി വീടോ, വാഹനമോ ഇല്ല; കൈവശം 52,000 രൂപയും നാല് സ്വര്‍ണമോതിരങ്ങളും; സ്ഥിരനിക്ഷേപം 2.85കോടി; മോദിയുടെ ആസ്തിവിവരങ്ങള്‍

സിപിഎം ലോക്കല്‍ സെക്രട്ടറിയെ കൊലപ്പെടുത്തിയത് വ്യക്തി വൈരാഗ്യം മൂലം; 2000 പേജുള്ള കുറ്റപത്രം സമര്‍പ്പിച്ചു

എസ്ബിഐയില്‍ തൊഴിലവസരം, 12,000 പേരെ നിയമിക്കും; 85 ശതമാനവും എന്‍ജിനീയറിങ് ബിരുദധാരികള്‍