ദേശീയം

'ശ്രീരാമന്റെ ക്ഷണം ലഭിച്ചവര്‍ മാത്രമേ ചടങ്ങിനെത്തൂ', രാമക്ഷേത്ര ഉദ്ഘാടനത്തിന് സിപിഎം നിലപാടിന് മറുപടിയുമായി മീനാക്ഷി ലേഖി 

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: അയോധ്യയിലെ രാമക്ഷേത്രത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് വ്യക്തമാക്കിയ സിപിഎമ്മിന് മറുപടിയുമായി കേന്ദ്ര വിദേശകാര്യ സഹമന്ത്രി മീനാക്ഷി ലേഖി. സംഘാടകര്‍ ക്ഷണക്കത്ത് എല്ലാവര്‍ക്കും നല്‍കിയിട്ടുണ്ട്. പക്ഷേ, ശ്രീരാമന്റെ ക്ഷണം ലഭിച്ചവര്‍ മാത്രമേ ചടങ്ങിനെത്തൂവെന്നാണ് മന്ത്രി മീനാക്ഷി ലേഖിയുടെ പ്രതികരണം. 

മതപരമായ വിശ്വാസങ്ങളെ മാനിക്കുന്നുണ്ടെന്നും അതേസമയം മതത്തെ രാഷ്ട്രീയവുമായി കൂട്ടിക്കലര്‍ത്താനാണ് ശ്രമിക്കുന്നതെന്നും ഇതാണ് ചടങ്ങില്‍ നിന്ന് വിട്ടുനില്‍ക്കുന്നതെന്നുമായിരുന്നു സിപിഎം പോളിറ്റ് ബ്യൂറോ അംഗം വൃന്ദാ കാരാട്ട് വ്യക്തമാക്കിയത്. മതം രാഷ്ട്രീയ ആയുധമാക്കി ഉപയോഗിക്കുന്നത് ശരിയായ നടപടിയല്ലെന്നും വൃന്ദാ കാരാട്ട് കൂട്ടിച്ചേര്‍ത്തു.

രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിലേക്ക് പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയെ ക്ഷണിച്ചിരുന്നു.രാഷ്ട്രീയത്തെ മതവുമായി കൂടിക്കുഴയ്ക്കരുതെന്ന് ബൃന്ദ കാരാട്ട് പറഞ്ഞു. മതപരമായ ചടങ്ങുകളെ രാഷ്ട്രീയവത്കരിക്കുന്നതിന് സിപിഎം എതിരാണ്. ജനങ്ങളുടെ മതവികാരത്തെ സിപിഎം മാനിക്കുന്നു. എന്നാല്‍ അതിനെ രാഷ്ട്രീയവുമായി ചേര്‍ക്കുന്നതിനോട് യോജിപ്പില്ലെന്നും ബൃന്ദ പറഞ്ഞു.

രാഷ്ട്രീയ അജന്‍ഡയെ മുന്നോട്ടുകൊണ്ടുപോവുന്നതിന് മതത്തെ ആയുധമാക്കുന്നത് ശരിയല്ല. ഇപ്പോള്‍ നടക്കുന്നത് തികച്ചും രാഷ്ട്രീയമായ കാര്യമാണ്. രാഷ്ട്രീയവും മതവും രണ്ടായിത്തന്നെ ഇരിക്കേണ്ട കാര്യങ്ങളാണ്.

അയോധ്യയിലെ ചടങ്ങ് സിപിഎം ബഹിഷ്‌കരിക്കുകയല്ല. മതത്തെ രാഷ്ട്രീയ നേട്ടത്തിന് ഉപയോഗിക്കുന്നത് ശരിയല്ലെന്ന നിലപാട് വ്യക്തമാക്കുക മാത്രമാണ് ചെയ്യുന്നതെന്ന് ബൃന്ദ കാരാട്ട് പറഞ്ഞിരുന്നു. ഇതിന് മറുപടിയായാണ് ഇപ്പോള്‍ മന്ത്രി മീനാക്ഷി ലേഖിയുടെ മറുപടി. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് ശക്തമായ മഴ, കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളില്‍ റെഡ് അലര്‍ട്ട്; ഇന്നും നാളെയും അതിതീവ്രം

ഇനി വെറും മാക്സ് അല്ല, ഡോ.മാക്സ്; പൂച്ചയ്‌ക്ക് ഡോക്ടറേറ്റ് നൽകി അമേരിക്കയിലെ സർവകലാശാല

ചേര്‍ത്തലയില്‍ നടുറോഡില്‍ ഭാര്യയെ കുത്തിക്കൊന്നയാള്‍ പിടിയില്‍

60കാരിയിൽ നിന്നും ഒരു കോടി രൂപ സമ്മാനമടിച്ച ലോട്ടറി ടിക്കറ്റ് തട്ടിയെടുത്തു; ലോട്ടറിക്കച്ചവടക്കാരൻ അറസ്റ്റിൽ

'റോയല്‍ ടീം', ബംഗളൂരുവിന്റെ രാജകീയ പ്ലേ ഓഫ്; ചെന്നൈ സൂപ്പര്‍ കിങ്‌സ് വീണു