ദേശീയം

സിഐഎസ്എഫ് മേധാവിയായി നിന സിങ്; തലപ്പത്തെത്തുന്ന ആദ്യ വനിത; മറ്റ് കേന്ദ്ര സുരക്ഷാ ഏജൻസികൾക്കും പുതിയ മേധാവികൾ

സമകാലിക മലയാളം ഡെസ്ക്

ന്യൂഡൽഹി: സെൻട്രൽ  ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സ് (സിഐഎസ്എഫ്) മേധാവിയായി നിന സിങ്ങിനെ നിയമിച്ചു. ആദ്യമായാണ് ഈ സ്ഥാനത്തേക്ക് ഒരു വനിത എത്തുന്നത്. സിഐഎസ്എഫിൽ തന്നെ സ്പെഷ്യൽ ഡയറക്ടര്‍ ജനറലായി പ്രവര്‍ത്തിക്കുകയായിരുന്നു. കൂടാതെ മറ്റ് കേന്ദ്ര സുരക്ഷാ ഏജൻസികളുടെ തലപ്പത്തേക്ക് പുതിയ മേധാവിമാർ എത്തി. 

സിആര്‍ പിഎഫ് ഡയറക്ടര്‍ ജനറലായി അനീഷ് ദയാലിനെ നിയമിച്ചു. ഇൻഡോ ടിബറ്റൻ ബോർഡർ പോലീസ് (ITBP) മേധാവി ആയിരിക്കെയാണ് പുതിയ നിയമനം. അനീഷ് ദയാൽ ഒഴിഞ്ഞ സാഹചര്യത്തിൽ ഇൻഡോ ടിബറ്റൻ ബോർഡർ പോലീസ് ഡയറക്ടര്‍ ജനറലായി രാഹുൽ രാസ്ഗോത്ര ഐപിഎസിനെയും നിയമിച്ചു. വിവേക് ശ്രീവാസ്തവയെ ഫയർ സർവീസ് സിവിൽ ഡിഫൻസ് ഹോം ഗാർഡ്സ് ഡയറക്ടർ ജനറലായും നിയമിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉത്തരവിറക്കി.

1989 ബാച്ചിലെ രാജസ്ഥാൻ കേഡറിലെ ഐപിഎസ് ഓഫിസറായ നിന സിഐഎസ്എഫിൽ സ്പെഷൽ ഡിജിയായി പ്രവർത്തിച്ചു വരികയാണ്. 2021 മുതൽ സിഐഎസ്എഫിന്റെ ഭാഗമാണ്. ബിഹാർ സ്വദേശിനിയാണ് നിന. 2013–18 കാലത്ത് അവർ സിബിഐ ജോയിന്റ് ഡയറക്ടറായിരുന്നപ്പോൾ ഷീന ബോറ വധം, ജിയാ ഖാൻ ആത്മഹത്യ തുടങ്ങിയ വിവാദമായ പല കേസുകളുടെയും മേൽനോട്ടം വഹിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് ശക്തമായ മഴ, കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളില്‍ റെഡ് അലര്‍ട്ട്; ഇന്നും നാളെയും അതിതീവ്രം

കൊച്ചിയിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ എക്‌സ്‌പ്രസ്‌ വിമാനത്തിന് തീ പിടിച്ചു; ബം​ഗളൂരുവിൽ തിരിച്ചിറക്കി, യാത്രക്കാർ സുരക്ഷിതർ

കോഴിക്കോട് മെഡിക്കല്‍ കോളജില്‍ വീണ്ടും ശസ്ത്രക്രിയ പിഴവ്, പൊട്ടലില്ലാത്ത കൈയില്‍ കമ്പിയിട്ടു

ഡുപ്ലെസിയും കോഹ് ലിയും തിളങ്ങി, അവസാന ഓവറുകളില്‍ ആഞ്ഞടിച്ച് ഗ്രീന്‍; ചെന്നൈയ്ക്ക് 219 റണ്‍സ് വിജയലക്ഷ്യം

മലവെള്ളപ്പാച്ചിലിനും മിന്നൽ പ്രളയത്തിനും സാധ്യത: സുരക്ഷിതമായ സ്ഥലത്തേക്ക് മാറണം: മുന്നറിയിപ്പുമായി മുഖ്യമന്ത്രി