ദേശീയം

15.4 ലക്ഷം കോടി രൂപ വായ്പയെടുക്കാന്‍ കേന്ദ്രം, റെക്കോര്‍ഡ് 

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: അടുത്ത സാമ്പത്തിക വര്‍ഷം 15.4 ലക്ഷം കോടി രൂപ കടമെടുക്കാന്‍ കേന്ദ്ര സര്‍ക്കാര്‍. റെക്കോര്‍ഡ് തുകയാണിത്. ഈ വര്‍ഷം 14.21 ലക്ഷം കോടിയാണ് സര്‍ക്കാര്‍ വായ്പയെടുത്തത്.

ഡേറ്റഡ് സെക്യൂരിറ്റികളില്‍നിന്ന് 11.8 ലക്ഷം കോടി സമാഹരിക്കുമെന്ന്, ബജറ്റ് അവതരിപ്പിച്ചുകൊണ്ട് ധനമന്ത്രി നിര്‍മല സീതാരാമന്‍ പറഞ്ഞു. ചെറു സമ്പാദ്യ പദ്ധതികളില്‍നിന്നും മറ്റു സ്രോതസ്സുകളില്‍നിന്നുമായി, കമ്മി നികത്തുന്നതിന് ശേഷിച്ച തുക കണ്ടെത്തും. വിപണിയില്‍നിന്നുള്ള ആകെ കടമെടുപ്പ് 15.4ലക്ഷം കോടി രൂപ ആയിരിക്കും. 

ഈ സാമ്പത്തിക വര്‍ഷം ജനുവരി 27 വരെയുള്ള കണക്ക് അനുസരിച്ച് 12.93 ലക്ഷം കോടിയാണ് വായ്പയെടുത്തത്. വായ്പാ ലക്ഷ്യത്തിന്റെ 91 ശതമാനമാണിത്. 

കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ മൊത്തം കടം ആഭ്യന്തര മൊത്ത ഉത്പാദനത്തിന്റെ (ജിഡിപി) 83 ശതമാനമാണ്. ഈ വര്‍ഷം ധനകമ്മി 6.4 ശതമാനത്തില്‍ നിര്‍ത്താനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് ധനമന്ത്രി പറഞ്ഞു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മലയാള സിനിമയുടെ 'സുകൃതം'; സംവിധായകന്‍ ഹരികുമാര്‍ അന്തരിച്ചു

ആമ്പല്‍പ്പൂവ് മുതല്‍ ഓട്ടോറിക്ഷക്കാരന്റെ ഭാര്യ വരെ; മലയാളികള്‍ ഹൃദയത്തിലേറ്റിയ ഹരികുമാര്‍ ചിത്രങ്ങള്‍

എസ്എസ്എൽസി പരീക്ഷാ ഫലം മറ്റന്നാൾ; ഈ വെബ്സൈറ്റുകളിൽ റിസൽട്ട് അറിയാം

അപകടമുണ്ടായാല്‍ പൊലീസ് വരുന്നതുവരെ കാത്തു നില്‍ക്കണോ ?; അറിയേണ്ടതെല്ലാം

ഹാക്കര്‍മാര്‍ തട്ടിപ്പ് നടത്തിയേക്കാം; ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്ക് സുരക്ഷാ മുന്നറിയിപ്പ്