ദേശീയം

'തിരുവെള്ളൂരിനെക്കാൾ വലുതൊന്നും ഈ നാട്ടിൽ വേണ്ട, ആ പേന കടലിൽ സ്ഥാപിച്ചാൽ ഇടിച്ചുകളയും'; കരുണാനിധിയുടെ സ്‌മാരകം വിവാദത്തിൽ

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: തമിഴ്‌നാട് മുൻമുഖ്യമന്ത്രി എം കരുണാനിധിയുടെ ഓർമ്മക്കായി ബംഗാൾ ഉൾക്കടലിൽ പേനയുടെ കൂറ്റൻ സ്‌മാരകം നിർമിക്കാൻ അനുവദിക്കില്ലെന്ന് മത്സ്യത്തൊഴിലാളികൾ. സ്‌മാരകം മത്സ്യത്തൊഴിലാളികളുടെ ഉപജീവനം മുട്ടിക്കുമെന്നും പരിസ്ഥിതി പ്രശ്നങ്ങളും ചൂണ്ടിക്കാട്ടി മലിനീകരണ നിയന്ത്രണ ബോർഡിന്റെ തെളിവെടുപ്പ് ഒരു സംഘം മത്സ്യത്തൊളിലാളികൾ ചേർന്ന് തടഞ്ഞു.

കൂടാതെ സ്‌മാരകം കടലിൽ സ്ഥാപിച്ചാൽ അത് ഇടിച്ചുകളയുമെന്ന് നാം തമിഴർ പാർട്ടി നേതാവ് സീമാൻ പ്രഖ്യാപിച്ചതോടെ പ്രശ്‌നം വീണ്ടും അലങ്കോലമായി. കന്യാകുമാരിയിലെ 132 അടി ഉയരമുള്ള തിരുവെള്ളൂർ പ്രതിമയെ കവച്ചുവയ്ക്കുന്ന സ്‌മാരകങ്ങളൊന്നും തമിഴ്‌നാട്ടിൽ വേണ്ടായെന്നും അദ്ദേഹം പറഞ്ഞു.

മറീന കടൽക്കരയിൽ നിന്നും 36 മീറ്റർ കടലിലേക്ക് തള്ളിയാണ് 137 അടി ഉയരമുള്ള മാർബിളിൽ തീർത്ത പേനയുടെ സ്‌മാകരം സ്ഥാപിക്കാനിരുന്നത്. സെപ്റ്റംബറിൽ പദ്ധതിക്ക് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതിയും ലഭിച്ചിരുന്നു. തുടർന്ന് മത്സ്യത്തൊഴിലാളികളുടെ ഇടയിൽ തെളിവെടുപ്പ് നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ മലിനീകരണ നിയന്ത്രണബോർഡിന് നിർദേശം നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് തെളിവെടുപ്പ് നടത്താൻ ബോർഡ് അം​ഗങ്ങൾ മെറീനയിലെത്തിയത്. നാട്ടുകാർ തെളിവെടുപ്പ് തടഞ്ഞെങ്കിലും അടുത്ത ദിവസം വീണ്ടും തെളിവെപ്പ് നടത്താനാണ് ബോർഡിന്റെ തീരുമാനം.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ആലുവ ​ഗുണ്ടാ ആക്രമണം: നാലുപേർ പിടിയിൽ; ബൈക്കിലും കാറിലുമെത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു

ഗേറ്റ് അടയ്ക്കുന്നതിനിടെ മിന്നലേറ്റു; കശുവണ്ടി ഫാക്ടറി വാച്ചര്‍ മരിച്ചു

പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റ് നാളെ മുതല്‍; അറിയേണ്ടതെല്ലാം

പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു

അമേഠിയിലും റായ്ബറേലിയിലും സസ്‌പെന്‍സ് തുടരുന്നു; നാലു മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെക്കൂടി കോണ്‍ഗ്രസ് പ്രഖ്യാപിച്ചു