ദേശീയം

കോൺക്രീറ്റ് മിക്‌സർ കാറിന് മുകളിലേക്ക് വീണു, അമ്മയും മകളും ചതഞ്ഞ് മരിച്ചു

സമകാലിക മലയാളം ഡെസ്ക്

ബെംഗളൂരു: കോൺക്രീറ്റ് മിക്‌സർ ട്രക്ക് കാറിന് മുകളിൽ വീണ് കാറിലുണ്ടായിരുന്ന അമ്മയും മകളും മരിച്ചു. കഗ്ഗലിപുര സ്വദേശികളായ ഗായത്രി കുമാർ (46), മകൾ സമത (16) എന്നിവരാണ് മരിച്ചത്. കഗ്ഗലിപുര-ബന്നാർഘട്ട റോഡിൽ രാവിലെയായിരുന്നു അപകടം.

ഷേർവുഡ് ഹൈസ്‌കൂളിലെ പത്താം ക്ലാസ് വിദ്യാർഥിനിയായ മകളെ സ്‌കൂളിൽ വിടാനായി കാറിൽ വരുകയായിരുന്ന ഗായത്രിയുടെ കാറിന് മുകളിലേക്ക് നിയന്ത്രണം വിട്ട് വന്ന ട്രക്ക് മറിയുകയായിരുന്നു. ഇരുവരും സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. കാറിലുണ്ടായിരുന്ന എമർജെൻസി അലാമിന്റെ സഹായത്തിൽ അപകടസ്ഥലത്തെത്തിയ ഗായത്രിയുടെ ഭർത്താവ് സുനിൽ കുമാർ ഇരുവരേയും ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകടത്തിന് പിന്നാലെ ട്രക്ക് ഡ്രൈവർ ഓടി രക്ഷപ്പെട്ടു. ഇയാളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഉടൻ അറസ്റ്റ്‌ചെയ്യുമെന്നും പൊലീസ് അറിയിച്ചു.
 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'സഖാവെ ഇരുന്നോളൂ, എംഎല്‍എയ്ക്ക് മുന്‍ സീറ്റ് ഒഴിഞ്ഞു കൊടുത്തു; മെമ്മറി കാര്‍ഡ് കാണാതായതില്‍ കണ്ടക്ടറെ സംശയം; അവന്‍ ഡിവൈഎഫ്‌ഐക്കാരന്‍'

ചര്‍മ്മം കറുത്തു കരിവാളിച്ചോ? ടാൻ ഒഴിവാക്കാൻ പറ്റിയ ഐറ്റം അടുക്കളയിലുണ്ട്, അറിഞ്ഞിരിക്കാം ഉരുളക്കിഴങ്ങിന്റെ ​ഗുണങ്ങൾ

കാനഡയിലെ രാജ്യാന്തര വിദ്യാര്‍ഥികള്‍ക്ക് പുതിയ ചട്ടങ്ങള്‍

“ഇയാളാര്, അന്നദാതാവായ പൊന്നുതമ്പുരാനോ?, എന്തായാലും അരിച്ചെട്ടിയാർ ഇരുന്നാലും, വന്ന കാലിൽ നിൽക്കാതെ''

അരളിപ്പൂവിന് ക്ഷേത്രങ്ങളില്‍ വിലക്കില്ല; ശാസ്ത്രീയ പരിശോധനാ ഫലം വന്ന ശേഷം തീരുമാനമെന്ന് ദേവസ്വം ബോര്‍ഡ്